Monday, 7 July 2014

ജി.എസ്.ടി.യു. ആഹ്ലാദപ്രകടനം നടത്തി

                          നിലവിലുള്ള സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് സ്കൂളുകളേയും ഒരു യൂണിറ്റായി പരിഗണിച്ച് എല്‍.പി.ക്ലാസ്സുകളില്‍ ഒന്നിന് മുപ്പതും യു.പി.,ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഒന്നിന് മുപ്പത്തഞ്ചും എന്ന്  അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ച കേരള ഗവണ്‍മെന്റിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും ജി.എസ്.ടി.യു.വിന്റെ പോരാട്ടങ്ങള്‍ വിജയത്തിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും ഉപജില്ലാ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളില്‍ ജി.എസ്.ടി.യു. ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.
                          തുറവൂരില്‍ നടന്ന പ്രകടനം ജി.എസ്.ടി.യു. മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍.ദയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.സക്കീര്‍ഹുസൈന്‍, കെ.എസ്.വിവേക്, വി.പി.മുരളീധരന്‍, യേശുദാസ് ജോണ്‍, സക്കറിയ,ശ്രീജ, സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.
ചേര്‍ത്തല നഗരത്തില്‍ നടത്തിയ ആഹ്ലാദപ്രകടനം ജില്ലാ സെക്രട്ടറി പി.എ. ജോണ്‍ ബോസ്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍മാരായ ഇ.ആര്‍.ഉദയകുമാര്‍, സുഭാഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോമിനിക് സെബാസ്റ്റ്യന്‍, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ കെ.ആര്‍.രാജാമോള്‍, പ്രിയാ ജേക്കബ്ബ്, അനുജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
                      ആലപ്പുഴയില്‍ നടന്ന പ്രകടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സി.മധു, പി.ശാര്‍ങന്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്  സി.ഉദയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുട്ടനാട് നടന്ന പ്രകടനം ജില്ലാ ട്രഷറര്‍ കെ.എന്‍.രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ അരുണ്‍,സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Saturday, 5 July 2014

സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കും 1:30/35 അനുപാതം; ഉത്തരവായി

ജി.എസ്.ടി.യു.വിന്റെ കരുത്തുറ്റ പോരാട്ടം ലക്ഷ്യത്തിലേക്കെത്തിയിരിക്കുന്നു. ഗവണ്‍മെന്റ് സ്കൂളുകളെ ഓരോ യൂണിറ്റായി പരിഗണിച്ച് അധ്യാപകരെ നിലനിര്‍ത്തുന്നതിനായി  1:30/35 അനുപാതം പരിഗണിക്കുമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.നേരത്തേ എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ ആനുകൂല്യം ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് നല്‍കുന്നതിനായി നിരവധി സമരപരിപാടികളാണ് ജി.എസ്.ടി.യു. ഏറ്റെടുത്ത് നടത്തിയത്. കൂടാതെ നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. അവസാനം നമ്മുടെ പോരാട്ടം വിജയത്തിലെത്തിയിരിക്കുന്നു.സമരപരിപാടികളില്‍ സഹകരിച്ച എല്ലാ അംഗങ്ങളോടുമുള്ള ജില്ലാ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.ഒപ്പം ഈ പോരാട്ടത്തെ വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടു നയിച്ചു വിജയത്തിലേക്കെത്തിച്ച സംസ്ഥാനസമിതിയേയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.
Staff Fixation- 2013-14, 2014-15 - amendment order

Friday, 4 July 2014

ഉച്ചഭക്ഷണപരിപാടി

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി ഒന്നാം ഘട്ടം തുക സ്കൂളുകള്‍ക്ക് അനുവദിച്ചു.
Midday Meal - First Allotment list for schools
പ്രീ-പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ഉച്ചഭക്ഷണ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങി.
Including new nursery/per-primary section in noon meal program