Saturday, 23 August 2014

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കണം - എ.എ.ഷുക്കൂര്‍


                എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അധ്യാപക – വിദ്യാര്‍ഥി അനുപാതം 1:30 ആക്കി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എ..ഷുക്കൂര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ആഫീസിനു മുന്നില്‍ നടത്തിയ അധ്യാപക ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിദ്യാലയങ്ങളിലും പ്രീപ്രൈമറി വിഭാഗം ആരംഭിക്കണമെന്നും പ്രീപ്രൈമറി അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും പാഠപുസ്തകവിതരണത്തിലെ പോരായ്മ അടിയന്തിരമായി പരിഹരിക്കുക, സൗജന്യ യൂണിഫോം വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലകളിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക, ഉച്ചഭക്ഷണ പരിപാടിയുടെ തുക കാലോചിതമായി പരിഷ്കരിക്കുക, പൊതു സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക, 2014 ജൂലൈ 1 മുതല്‍ ഇടക്കാലാശ്വാസം അനുവദിക്കുക, പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പറമ്പാട്ടു സുധാകരന്‍ വിഷയങ്ങള്‍ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി..ജോണ്‍ ബോസ്കോ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍ സി.സി.മധു, ജില്ലാ ട്രഷറര്‍ കെ.എന്‍.രാജപ്പന്‍, ജില്ലാ സംസ്ഥാന നേതാക്കളായ പി.ബി.സക്കീര്‍ ഹുസൈന്‍, പി.ശാര്‍ങന്‍, .ആര്‍.ഉദയകുമാര്‍, രാധാകൃഷ്ണന്‍, എം.ഉമ്മര്‍കുഞ്ഞ്, സി.ഉദയകുമാര്‍, എം.റ്റി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, 17 August 2014

അധ്യാപക ധര്‍ണ

                വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 2014 ആഗസ്റ്റ് 23)0 തീയതി ജി.എസ്.ടി.യു. സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ. ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുന്നു. ആലപ്പുഴ ജില്ലയില്‍ രാവിലെ 11 മണിക്ക് ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ഉപജില്ലകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാ കമ്മിറ്റി യോഗവും ഉണ്ടായിരിക്കുന്നതാണ്.