The one and only prestigious organization of Government school teachers in Kerala.It is the organization of Pre-Primary teachers,Primary Teachers,High School Teachers,Language Teachers,Higher Secondary School Teachers,TTI Teachers,DIET Lecturers,AEOs,HMs,Principals and DEOs. And this is the official blog of GSTU Alappuzha Revenue District Committee
Wednesday, 16 December 2015
Monday, 14 December 2015
GSTU Rajatha Jubily Quiz
ജി.എസ്.ടി.യു. രജത ജൂബിലി ക്വിസ് ജില്ലാ തല മത്സരം 2015 ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ 10.30ന് നങ്ങ്യാര്‍കുളങ്ങര ഗവ. യു.പി. സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു. ഉപജില്ലാ തല മത്സരത്തില്‍ LP,UP,HS,HSS വിഭാഗങ്ങളില്‍ ഒന്ന്, രണ്ട് സ്ഥാനം ലഭിച്ച കുട്ടികളുടെ പേരുവിവരം ഓണ്‍ലൈനായി എന്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു. കുട്ടികളെ മത്സരം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നതിന് ഉപജില്ലാ സെക്രട്ടറിമാര്‍ ശ്രദ്ധിക്കേണ്ടതാണ്. മത്സര വിഝയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. മുന്‍കൂട്ടി എന്‍ട്രി സമര്‍പ്പിക്കാത്തവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വരുമെന്ന കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുന്നു.താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേരുവിവരം ഉള്‍പ്പെടുത്തുക...
Entry Form
Wednesday, 3 June 2015
Wednesday, 27 May 2015
Thursday, 19 March 2015
അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം അപേക്ഷകള്‍ ക്ഷണിച്ചു
അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ വായിക്കുക.....
സര്‍ക്കുലര്‍
അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.transferandpostings.in/
സര്‍ക്കുലര്‍
അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.transferandpostings.in/
Sunday, 1 March 2015
ആലപ്പുഴ മികച്ച ജില്ലാ കമ്മിറ്റി
| ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കമ്മിറ്റിക്കുള്ള സംസ്ഥാന അവാര്‍ഡ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങുന്നു. |
2015 ഫെബ്രുവരി 18 മുതല്‍ 21 വരെ അടൂരില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ എല്ലാ ദിവസവും ആലപ്പുഴ ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളും ആദ്യന്തം പങ്കെടുത്തു. ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനത്തില്‍ ജില്ലയില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇരുപതാം തീയതി കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ.സി.വേണുഗോപാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
24 -)മത് ആലപ്പുഴ ജില്ലാ സമ്മേളനം
2015
ഫെബ്രുവരി
പതിമൂന്നാം തിയതി വെള്ളിയാഴ്ച്ച
വൈകുന്നേരം നാലിന് ജില്ലാ
എക്സിക്യൂട്ടിവ്,
കൗണ്‍സില്‍
യോഗം ആരംഭിച്ചു.
പ്രസിഡന്റ്
എസ്.
അനില്‍കുമാറിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിം
ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി
പി.എ.ജോണ്‍
ബോസ്കോ പ്രിന്റു ചെയ്ത വാര്‍ഷിക
റിപ്പോര്‍ട്ടും കണക്കും
അംഗങ്ങള്‍ക്കിടയില്‍ വിതരണം
ചെയ്തു കൊണ്ട് അവതരിപ്പിച്ചു. അവ
ചര്‍ച്ച ചെയ്തു പാസ്സാക്കി.
അഞ്ചുമണിക്ക്
കാവ്യസന്ധ്യ ആലപ്പുഴ ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
കെ.ആര്‍.രമാദേവി
ഉദ്ഘാടനം ചെയ്തു.
എ.ആര്‍.പ്രസാദ്
അധ്യക്ഷത വഹിച്ചു.
എന്‍.എസ്.യു.
ദേശീയ
സെക്രട്ടറി എസ്.ശരത്
മുഖ്യപ്രഭാഷണം നടത്തി.
ആറുമണിക്ക്
ഗുരുവന്ദനം എന്ന പേരില്‍
മുന്‍കാല നേതാക്കളുടെ
ഒത്തുചേരല്‍ എന്‍.എസ്.യു.
ദേശീയ
സെക്രട്ടറി എസ്.ശരത്
ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല
എ.ഇ.ഒ.
എം.വി.സുഭാഷ്
അധ്യക്ഷത വഹിച്ചു.
ഏഴുമണിക്ക്
ജില്ലാ കമ്മിറ്റി യോഗം ജില്ലാ
വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണന്റെ
അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ
സെക്രട്ടറി പി.എ.ജോണ്‍
ബോസ്കോ സ്വാഗതം ആശംസിച്ചു.
ജില്ലാ
പ്രസിഡന്റ് എസ്.അനില്‍
കുമാര്‍,
സംസ്ഥാന
എക്സിക്യൂട്ടീവ് അംഗങ്ങളായ
കെ.ജയവിക്രമന്‍,
സി.സി.മധു,
സംസ്ഥാനകമ്മിറ്റി
അംഗങ്ങളായ പി.ശാര്‍ങന്‍,
എച്ച്.അബ്ദുള്‍
ജാഫര്‍ ഖാന്‍,
ജില്ലാ
നേതാക്കളായ സി.ഉദയകുമാര്‍,
സുരേന്ദ്രന്‍
എസ്,
എം.വി.സുഭാഷ്,
എം.ടി.സുരേന്ദ്രന്‍,
കെ.എസ്.വിവേക്,
കെ.എന്‍.രാജപ്പന്‍,
സാം
തോമസ്,
വി.പി.മുരളീധരന്‍,
പി.ബി.സക്കീര്‍
ഹുസൈന്‍,
ഡോമിനിക്
സെബാസ്റ്റ്യന്‍,
ഇ.ആര്‍.ഉദയകുമാര്‍,
ടി.കെ.മോഹനന്‍
തുടങ്ങിയവര്‍ സംഘടനാ ചര്‍ച്ചയില്‍
പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
രാത്രി
11
മണിയോടെയാണ്
സംഘടനാ ചര്‍ച്ച അവസാനിച്ചത്.
ഫെബ്രുവരി
പതിമൂന്നാം തീയതി രാവിലെ
പത്തു മണിക്ക് പ്രസിഡന്റ്
പതാക ഉയര്‍ത്തി. തുടര്‍ന്ന്
ചേര്‍ത്തല നഗരത്തെ അക്ഷരാര്‍ഥത്തില്‍
ത്രിവര്‍ണ്ണമയമാക്കി
നൂറുകണക്കിന് പ്രവര്‍ത്തകര്‍
അണിനിരന്ന പ്രകടനം നടന്നു.
പതിനൊന്ന്
മണിക്ക് ഉദ്ഘാടന സമ്മേളനം
ആരംഭിച്ചു. ആലപ്പുഴ
ലോക്‌സഭാ അംഗം കെ.സി.വേണുഗോപാല്‍
സമ്മേളനം ഉദ്ഘാടനം ചെയ്തു.
. ജില്ലാ
പ്രസിഡന്റ് എസ്.
അനില്‍കുമാര്‍
അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍
ജില്ലാ സെക്രട്ടറി പി.എ.ജോണ്‍
ബോസ്കോ സ്വാഗതം ആശംസിച്ചു.യോഗത്തില്‍
ജി.എസ്.ടി.യു
സംസ്ഥാന ജനറല്‍ സെക്രട്ടറി
എം.സലാഹുദീന്‍
മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി.
നിര്‍വാഹക
സമിതി അംഗം സി.കെ.ഷാജി
മോഹന്‍,
കെ.പി.സി.സി.മെമ്പര്‍
കെ.ആര്‍.രാജേന്ദ്രപ്രസാദ്,
ജി.എസ്.ടി.യു.
സംസ്ഥാന
സെക്രട്ടറി സിബി.ജെ.അടപ്പൂര്‍,
കോണ്‍ഗ്രസ്
ബ്ലോക്ക് പ്രസിഡന്റ്
ആര്‍.ശശിധരന്‍,
ഡി.സി.സി.
സെക്രട്ടറിമാരായ
അഡ്വ.
എം.കെ.ജിനദേവ്,
എസ്.കൃഷ്ണകുമാര്‍,
കോണ്‍ഗ്രസ്
ബ്ലോക്ക് സെക്രട്ടറി ബി.ഭാസി
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു.
സംസ്ഥാന
കമ്മിറ്റി അംഗം സി.സി.മധു
കൃതജ്ഞത പ്രകാശിപ്പിച്ചു.
ഉച്ചകഴിഞ്ഞ്
രണ്ടു മണിക്ക് പ്രതിനിധി
സമ്മേളനവും ട്രേഡ് യൂണിയന്‍
സൗഹൃദ സമ്മേളനവും നടന്നു.
സ്വാഗതസംഘം
ചെയര്‍മാന്‍ ആര്‍.ശശിധരന്‍
അധ്യക്ഷത വഹിച്ചു.
സംസ്ഥാന
എക്സിക്യൂട്ടീവ് അംഗം
കെ.ജയവിക്രമന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന
അധ്യാപക അവാര്‍ഡ് ജേതാവ്
മാങ്കുളം ജി.കെ.നമ്പൂതിരിയെ
യോഗത്തില്‍ ആദരിച്ചു.
പ്രോഗ്രാം
കമ്മിറ്റി ചെയര്‍മാന്‍
എ.ആര്‍.പ്രസാദ്
സ്വാഗതം ആശംസിച്ചു.
കോണ്‍ഗ്രസ്
വയലാര്‍ ബ്ലോക്ക് പ്രസിഡന്റ്
മധു വാവക്കാട്,
ഡി.സി.സി.മെമ്പര്‍മാരായ
അഡ്വ.
കെ.രാധാകൃഷ്ണന്‍,
സി.ഡി.ശങ്കര്‍,
എന്‍.ജി.ഒ.
അസോസിയേഷന്‍
ജില്ലാ സെക്രട്ടറി പി.ആര്‍.പ്രകാശന്‍,
കെ.ജി.ഒ.യു.
ജില്ലാ
പ്രസിഡന്റ് പി.കെ.ജെയിന്‍,
കെ.പി.എസ്.ടി.യു.
ജില്ലാ
സെക്രട്ടറി പി.ബി.ജോസി,
കെ.എസ്.എസ്.പി.എ.
സെക്രട്ടറി
പി.എസ്.സുരേഷ്
ബാബു മുന്‍ സംസ്ഥാന സെക്രട്ടറിമാരായ
പി.മേഘനാദ്,
സി.വിജയന്‍,
മുന്‍
സംസ്ഥാന എക്സിക്യൂട്ടീവ്
അംഗം എന്‍.ദയാനന്ദന്‍,
ചേര്‍ത്തല
എ.ഇ.ഒ.
എം.വി.സുഭാഷ്,
സംസ്ഥാന
കമ്മിറ്റി അംഗങ്ങളായ പി.ശാര്‍ങന്‍,
എച്ച്.അബ്ദുള്‍
ജാഫര്‍ ഖാന്‍,
സംസ്ഥാന
കൗണ്‍സിലര്‍മാരായ ഇ.ആര്‍.ഉദയകുമാര്‍
എം.റ്റി.സുരേന്ദ്രന്‍,
ജെ.ജയലക്ഷ്മി,
കെ.രാജേഷ്‌കുമാര്‍,
ജി.ഗീതാകുമാരി
തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍
നടത്തി.
വിദ്യാഭ്യാസ
ജില്ലാ സെക്രട്ടറി ഡോമിനിക്
സെബാസ്റ്റ്യന്‍ നന്ദി
അര്‍പ്പിച്ചു..
നാലു
മണിക്ക് പുതിയ കൗണ്‍സില്‍
ചേര്‍ന്നു.
സംസ്ഥാന
സെക്രട്ടറി സിബി.ജെ.അടപ്പൂര്‍
തെരഞ്ഞെടുപ്പ് നടപടികള്‍ക്ക്
നേതൃത്വം നല്കി. താഴെപ്പറയുന്ന
ഭാരവാഹികളെ ഐകകണ്ഠ്യേന
തെരഞ്ഞെടുത്തു.
പ്രസിഡന്റ്
- എസ്.അനില്‍കുമാര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്., ഹരിപ്പാട്
- പി.എ.ജോണ്ബോസ്കോ, ജി.എസ്.എം.എം.ജി.എച്ച്.എസ്.എസ്., എസ്.എല്‍.പുരം, ആലപ്പുഴ
- എം.ഉമ്മര്‍കുഞ്ഞ്, ആത്മവിദ്യാസംഘം എല്‍.പി.എസ്., പല്ലന, ആലപ്പുഴ
- എം.വി.സുഭാഷ്, എ.ഇ.ഒ.,
എ.ഇ.ഒ.
ഓഫീസ്,
ചേര്‍ത്തല
- ബി.രാധാകൃഷ്ണന്‍, ഗവ.മോഡല്‍
എച്ച്.എസ്.എസ്.,അമ്പലപ്പുഴ
- ജെ.ജയലക്ഷ്മി,
എച്ച്.എം.,
ഗവ.എല്‍.പി.എസ്.,
തെക്കേക്കര,
മാവേലിക്കര
- കെ.എന്‍.രഞ്ചന, ഗവ.യു.പി.എസ്.,നങ്ങ്യാര്‍കുളങ്ങര,നങ്ങ്യാര്‍കുളങ്ങര പി.ഒ, ആലപ്പുഴ
- പി.ബി.സക്കീര്‍ഹുസൈന്‍, പ്രോഗ്രാം ഓഫീസര്‍ i/c, ഡി.പി.ഒ. ഓഫീസ്, എസ്.എസ്.എ., ആലപ്പുഴ
- ഇ.ആര്‍.ഉദയകുമാര്‍, ഗവ.ഡി.വി.എച്ച്.എസ്.എസ്.,ചാരമംഗലം, മായിത്തറ പി.ഒ.,ആലപ്പുഴ
- അരുണ്‍.ജി., ഗവ.എച്ച്.എസ്.എസ്.കിടങ്ങറ, ആലപ്പുഴ
- ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
- സാം തോമസ്, ഗവ.എല്‍.പി.എസ്, എരുമക്കുഴി, നൂറനാട്
- രാജേഷ് കുമാര്‍, ഗവ.ന്യൂ എല്‍.പി.എസ്.,ആയാപറമ്പ്, ഹരിപ്പാട്
- സി.ഉദയകുമാര്‍, ഗവ.യു.പി.എസ്, പൂന്തോപ്പില്‍ഭാഗം,അവലുക്കുന്ന് പി.ഒ.,ആലപ്പുഴ
- പ്രിയ, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്., ചേര്‍ത്തല
- മുരളീധരന്‍.വി.പി., ഗവ.യു.പി.എസ്.,പറയകാട്,പറയകാട്.പി.ഒ.,തുറവൂര്‍
- എസ്.സുരേന്ദ്രന്‍, ഗവ.യു.പി.എസ്., ആര്യാട് നോര്‍ത്ത്, ആലപ്പുഴ
- വര്‍ഗീസ് പി.ജെ., ഗവ.എല്‍.പി.എസ്., പുളിങ്കുന്നു്, ആലപ്പുഴ
- ടി.എം.സുരേഷ് കുമാര്‍, ഗവ. ബി.എച്ച്.എസ്.എസ്., കായംകുളം
- ശ്രീകുമാര്‍, ഗവ.ടി.ടി.ഐ. മാവേലിക്കര
വനിതാഫോറം
ചെയര്‍പേഴ്സണ്‍ -
- ഗീതാകുമാരി.ജി., ഹെഡ് മിസ്ട്രസ്സ്,ഗവ.ജെ.ബി.എസ്, മംഗലം, ചെങ്ങന്നൂര്‍
- കെ.ആര്‍.രാജാമോള്‍,ഗവ.എച്ച്.എസ്.എസ്., ചേര്‍ത്തല സൗത്ത്, ചേര്‍ത്തല സൗത്ത് പി.ഒ.,
തെരഞ്ഞെടുപ്പ് നടപടികള്‍ക്കു ശേഷം ദേശീയഗാനത്തോടെ ഇരുപത്തിമൂന്നാമത് ആലപ്പുഴ റവന്യൂ ജില്ലാ സമ്മേളനത്തിന് സമാപനമായി.വിവിധ ഉപജില്ലകളില്‍ നിന്നും ഇരുന്നൂറ്റമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ഈ സമ്മേളനം വിജയിപ്പിക്കുന്നതിന് പരിശ്രമിച്ച എല്ലാ നേതാക്കളേയും ജില്ലാ കമ്മിറ്റിക്കു വേണ്ടി അഭിനന്ദിക്കുന്നു. പ്രത്യേകമായി ചേര്‍ത്തല വിദ്യാഭ്യസ ജില്ലയിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പരിശ്രമമാണ് സമ്മേളനം ഇത്ര വലിയ വിജയമാകാന്‍ കാരണം. അവരുടെ പരിശ്രമത്തിന് നന്ദി അര്‍പ്പിക്കുന്നു.
Subscribe to:
Comments (Atom)













