Sunday, 1 March 2015

ആലപ്പുഴ മികച്ച ജില്ലാ കമ്മിറ്റി

ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കമ്മിറ്റിക്കുള്ള സംസ്ഥാന അവാര്‍ഡ്  ആലപ്പുഴ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങുന്നു.
                         അടൂരില്‍ വെച്ച് നടന്ന 24-)മത് സംസ്ഥാന സമ്മേളനം ആലപ്പുഴയ്ക്ക് അഭിമാന മുഹൂര്‍ത്തമായി. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ കമ്മിറ്റിക്കുള്ള കെ.എം.എ. ലത്തീഫ് സ്മാരക അവാര്‍ഡ് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. സമാപന ദിവസം നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് മോഹന്‍രാജാണ് അവാര്‍ഡ് നല്‍കിയത്.ഏറ്റവും കൂടുതല്‍ അംഗസംഖ്യ വര്‍ധിപ്പിച്ചതും ചിട്ടയായി സംഘടനാപ്രവര്‍ത്തനം നടത്തിയതിനുമുള്ള അംഗീകാരമായാണ് അവാര്‍ഡ് ലഭിച്ചത്.
                           2015 ഫെബ്രുവരി 18 മുതല്‍ 21 വരെ അടൂരില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ എല്ലാ ദിവസവും ആലപ്പുഴ ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളും ആദ്യന്തം പങ്കെടുത്തു. ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനത്തില്‍ ജില്ലയില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇരുപതാം തീയതി കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ.സി.വേണുഗോപാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







No comments:

Post a Comment