ജി.എസ്.ടി.യു.വിന്റെ
ഇരുപത്തിനാലാമത് ആലപ്പുഴ
ജില്ലാ സമ്മേളനം ക്ലാരമ്മ
വര്‍ഗീസ് നഗറില്‍ (ചേര്‍ത്തല
എന്‍.എസ്.എസ്.
യൂണിയന്‍
ഹാള്‍)
ഫെബ്രുവരി
പതിമൂന്ന് ,പതിന്നാല്
തീയതികളില്‍ നടന്നു.ജി.എസ്.ടി.യു.
വിന്റെ
24 വര്‍ഷത്തെ
ചരിത്രത്തിലെ ഏറ്റവും
തിളക്കമാര്‍ന്ന അധ്യായം
എഴുതിച്ചേര്‍ത്തുകൊണ്ടാണ്
ചേര്‍ത്തല സമ്മേളനത്തിന്റെ
കൊടിയിറങ്ങിയത്.
വ്യാപകമായ
പരസ്യങ്ങളും അലങ്കാരങ്ങളും
പത്രമാധ്യമങ്ങളില്‍ നിന്നു
ലഭിച്ച നിര്‍ലോപമായ സഹകരണവും
ചേര്‍ത്തല നഗരത്തെ ത്രിവര്‍ണമയമാക്കി
കൊണ്ട് നൂറുകണക്കിന് അധ്യാപകരുടെ
പ്രകടനവും കൂടിയായപ്പോള്‍
ചേര്‍ത്തല സമ്മേളനം അവിസ്മരണീയമായ
ഒരു അനുഭൂതിയായി നേതാക്കളിലും
പ്രവര്‍ത്തകരിലും നിറഞ്ഞു.
രണ്ടു
ദിവസവും മുഴുവന്‍ നേതാക്കളും
സമ്മേളനത്തില്‍ പങ്കെടുത്തു
എന്നത് സംഘടനയുടെ കെട്ടുറപ്പ്
പ്രകടമാക്കുന്നതായി.സംസ്ഥാന
പ്രസിഡന്റിന്റെയും ജനറല്‍
സെക്രട്ടറിയുടേയും സാന്നിദ്ധ്യം
അണികളില്‍ ആവേശം നിറച്ചു.
കോണ്‍ഗ്രസിന്റെ
പ്രധാന നേതാക്കളും പ്രവര്‍ത്തകരും
സമ്മേളനത്തില്‍ പങ്കെടുത്തു
സമ്മേളനം ധന്യമാക്കിത്തീര്‍ത്തു.

2015
ഫെബ്രുവരി
പതിമൂന്നാം തിയതി വെള്ളിയാഴ്ച്ച
വൈകുന്നേരം നാലിന് ജില്ലാ
എക്സിക്യൂട്ടിവ്,
കൗണ്‍സില്‍
യോഗം ആരംഭിച്ചു.
പ്രസിഡന്റ്
എസ്.
അനില്‍കുമാറിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിം
ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി
പി.എ.ജോണ്‍
ബോസ്കോ പ്രിന്റു ചെയ്ത വാര്‍ഷിക
റിപ്പോര്‍ട്ടും കണക്കും
അംഗങ്ങള്‍ക്കിടയില്‍ വിതരണം
ചെയ്തു കൊണ്ട് അവതരിപ്പിച്ചു. അവ
ചര്‍ച്ച ചെയ്തു പാസ്സാക്കി.
അഞ്ചുമണിക്ക്
കാവ്യസന്ധ്യ ആലപ്പുഴ ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
കെ.ആര്‍.രമാദേവി
ഉദ്ഘാടനം ചെയ്തു.
എ.ആര്‍.പ്രസാദ്
അധ്യക്ഷത വഹിച്ചു.
എന്‍.എസ്.യു.
ദേശീയ
സെക്രട്ടറി എസ്.ശരത്
മുഖ്യപ്രഭാഷണം നടത്തി.
ആറുമണിക്ക്
ഗുരുവന്ദനം എന്ന പേരില്‍
മുന്‍കാല നേതാക്കളുടെ
ഒത്തുചേരല്‍ എന്‍.എസ്.യു.
ദേശീയ
സെക്രട്ടറി എസ്.ശരത്
ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല
എ.ഇ.ഒ.
എം.വി.സുഭാഷ്
അധ്യക്ഷത വഹിച്ചു.
ഏഴുമണിക്ക്
ജില്ലാ കമ്മിറ്റി യോഗം ജില്ലാ
വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണന്റെ
അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ
സെക്രട്ടറി പി.എ.ജോണ്‍
ബോസ്കോ സ്വാഗതം ആശംസിച്ചു.
ജില്ലാ
പ്രസിഡന്റ് എസ്.അനില്‍
കുമാര്‍,
സംസ്ഥാന
എക്സിക്യൂട്ടീവ് അംഗങ്ങളായ
കെ.ജയവിക്രമന്‍,
സി.സി.മധു,
സംസ്ഥാനകമ്മിറ്റി
അംഗങ്ങളായ പി.ശാര്‍ങന്‍,
എച്ച്.അബ്ദുള്‍
ജാഫര്‍ ഖാന്‍,
ജില്ലാ
നേതാക്കളായ സി.ഉദയകുമാര്‍,
സുരേന്ദ്രന്‍
എസ്,
എം.വി.സുഭാഷ്,
എം.ടി.സുരേന്ദ്രന്‍,
കെ.എസ്.വിവേക്,
കെ.എന്‍.രാജപ്പന്‍,
സാം
തോമസ്,
വി.പി.മുരളീധരന്‍,
പി.ബി.സക്കീര്‍
ഹുസൈന്‍,
ഡോമിനിക്
സെബാസ്റ്റ്യന്‍,
ഇ.ആര്‍.ഉദയകുമാര്‍,
ടി.കെ.മോഹനന്‍
തുടങ്ങിയവര്‍ സംഘടനാ ചര്‍ച്ചയില്‍
പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
രാത്രി
11
മണിയോടെയാണ്
സംഘടനാ ചര്‍ച്ച അവസാനിച്ചത്.



ഫെബ്രുവരി
പതിമൂന്നാം തീയതി രാവിലെ
പത്തു മണിക്ക് പ്രസിഡന്റ്
പതാക ഉയര്‍ത്തി. തുടര്‍ന്ന്
ചേര്‍ത്തല നഗരത്തെ അക്ഷരാര്‍ഥത്തില്‍
ത്രിവര്‍ണ്ണമയമാക്കി
നൂറുകണക്കിന് പ്രവര്‍ത്തകര്‍
അണിനിരന്ന പ്രകടനം നടന്നു.
പതിനൊന്ന്
മണിക്ക് ഉദ്ഘാടന സമ്മേളനം
ആരംഭിച്ചു. ആലപ്പുഴ
ലോക്‌സഭാ അംഗം കെ.സി.വേണുഗോപാല്‍
സമ്മേളനം ഉദ്ഘാടനം ചെയ്തു.
. ജില്ലാ
പ്രസിഡന്റ് എസ്.
അനില്‍കുമാര്‍
അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍
ജില്ലാ സെക്രട്ടറി പി.എ.ജോണ്‍
ബോസ്കോ സ്വാഗതം ആശംസിച്ചു.യോഗത്തില്‍
ജി.എസ്.ടി.യു
സംസ്ഥാന ജനറല്‍ സെക്രട്ടറി
എം.സലാഹുദീന്‍
മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി.
നിര്‍വാഹക
സമിതി അംഗം സി.കെ.ഷാജി
മോഹന്‍,
കെ.പി.സി.സി.മെമ്പര്‍
കെ.ആര്‍.രാജേന്ദ്രപ്രസാദ്,
ജി.എസ്.ടി.യു.
സംസ്ഥാന
സെക്രട്ടറി സിബി.ജെ.അടപ്പൂര്‍,
കോണ്‍ഗ്രസ്
ബ്ലോക്ക് പ്രസിഡന്റ്
ആര്‍.ശശിധരന്‍,
ഡി.സി.സി.
സെക്രട്ടറിമാരായ
അഡ്വ.
എം.കെ.ജിനദേവ്,
എസ്.കൃഷ്ണകുമാര്‍,
കോണ്‍ഗ്രസ്
ബ്ലോക്ക് സെക്രട്ടറി ബി.ഭാസി
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു.
സംസ്ഥാന
കമ്മിറ്റി അംഗം സി.സി.മധു
കൃതജ്ഞത പ്രകാശിപ്പിച്ചു.

ഉച്ചകഴിഞ്ഞ്
രണ്ടു മണിക്ക് പ്രതിനിധി
സമ്മേളനവും ട്രേഡ് യൂണിയന്‍
സൗഹൃദ സമ്മേളനവും നടന്നു.
സ്വാഗതസംഘം
ചെയര്‍മാന്‍ ആര്‍.ശശിധരന്‍
അധ്യക്ഷത വഹിച്ചു.
സംസ്ഥാന
എക്സിക്യൂട്ടീവ് അംഗം
കെ.ജയവിക്രമന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന
അധ്യാപക അവാര്‍ഡ് ജേതാവ്
മാങ്കുളം ജി.കെ.നമ്പൂതിരിയെ
യോഗത്തില്‍ ആദരിച്ചു.
പ്രോഗ്രാം
കമ്മിറ്റി ചെയര്‍മാന്‍
എ.ആര്‍.പ്രസാദ്
സ്വാഗതം ആശംസിച്ചു.
കോണ്‍ഗ്രസ്
വയലാര്‍ ബ്ലോക്ക് പ്രസിഡന്റ്
മധു വാവക്കാട്,
ഡി.സി.സി.മെമ്പര്‍മാരായ
അഡ്വ.
കെ.രാധാകൃഷ്ണന്‍,
സി.ഡി.ശങ്കര്‍,
എന്‍.ജി.ഒ.
അസോസിയേഷന്‍
ജില്ലാ സെക്രട്ടറി പി.ആര്‍.പ്രകാശന്‍,
കെ.ജി.ഒ.യു.
ജില്ലാ
പ്രസിഡന്റ് പി.കെ.ജെയിന്‍,
കെ.പി.എസ്.ടി.യു.
ജില്ലാ
സെക്രട്ടറി പി.ബി.ജോസി,
കെ.എസ്.എസ്.പി.എ.
സെക്രട്ടറി
പി.എസ്.സുരേഷ്
ബാബു മുന്‍ സംസ്ഥാന സെക്രട്ടറിമാരായ
പി.മേഘനാദ്,
സി.വിജയന്‍,
മുന്‍
സംസ്ഥാന എക്സിക്യൂട്ടീവ്
അംഗം എന്‍.ദയാനന്ദന്‍,
ചേര്‍ത്തല
എ.ഇ.ഒ.
എം.വി.സുഭാഷ്,
സംസ്ഥാന
കമ്മിറ്റി അംഗങ്ങളായ പി.ശാര്‍ങന്‍,
എച്ച്.അബ്ദുള്‍
ജാഫര്‍ ഖാന്‍,
സംസ്ഥാന
കൗണ്‍സിലര്‍മാരായ ഇ.ആര്‍.ഉദയകുമാര്‍
എം.റ്റി.സുരേന്ദ്രന്‍,
ജെ.ജയലക്ഷ്മി,
കെ.രാജേഷ്‌കുമാര്‍,
ജി.ഗീതാകുമാരി
തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍
നടത്തി.
വിദ്യാഭ്യാസ
ജില്ലാ സെക്രട്ടറി ഡോമിനിക്
സെബാസ്റ്റ്യന്‍ നന്ദി
അര്‍പ്പിച്ചു..
നാലു
മണിക്ക് പുതിയ കൗണ്‍സില്‍
ചേര്‍ന്നു.
സംസ്ഥാന
സെക്രട്ടറി സിബി.ജെ.അടപ്പൂര്‍
തെരഞ്ഞെടുപ്പ് നടപടികള്‍ക്ക്
നേതൃത്വം നല്കി. താഴെപ്പറയുന്ന
ഭാരവാഹികളെ ഐകകണ്ഠ്യേന
തെരഞ്ഞെടുത്തു.
പ്രസിഡന്റ്
- എസ്.അനില്‍കുമാര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്., ഹരിപ്പാട്
സെക്രട്ടറി
- പി.എ.ജോണ്ബോസ്കോ, ജി.എസ്.എം.എം.ജി.എച്ച്.എസ്.എസ്., എസ്.എല്‍.പുരം, ആലപ്പുഴ
ട്രഷറര്‍
- എം.ഉമ്മര്‍കുഞ്ഞ്, ആത്മവിദ്യാസംഘം
എല്‍.പി.എസ്., പല്ലന, ആലപ്പുഴ
വൈസ്
പ്രസിഡന്റുമാര്‍
- എം.വി.സുഭാഷ്, എ.ഇ.ഒ.,
എ.ഇ.ഒ.
ഓഫീസ്,
ചേര്‍ത്തല
- ബി.രാധാകൃഷ്ണന്‍, ഗവ.മോഡല്‍
എച്ച്.എസ്.എസ്.,അമ്പലപ്പുഴ
- ജെ.ജയലക്ഷ്മി,
എച്ച്.എം.,
ഗവ.എല്‍.പി.എസ്.,
തെക്കേക്കര,
മാവേലിക്കര
ജോയിന്റ്
സെക്രട്ടറിമാര്‍
കെ.എന്‍.രഞ്ചന, ഗവ.യു.പി.എസ്.,നങ്ങ്യാര്‍കുളങ്ങര,നങ്ങ്യാര്‍കുളങ്ങര
പി.ഒ, ആലപ്പുഴ
പി.ബി.സക്കീര്‍ഹുസൈന്‍, പ്രോഗ്രാം ഓഫീസര്‍ i/c, ഡി.പി.ഒ. ഓഫീസ്, എസ്.എസ്.എ., ആലപ്പുഴ
ഇ.ആര്‍.ഉദയകുമാര്‍, ഗവ.ഡി.വി.എച്ച്.എസ്.എസ്.,ചാരമംഗലം, മായിത്തറ
പി.ഒ.,ആലപ്പുഴ
അരുണ്‍.ജി.,
ഗവ.എച്ച്.എസ്.എസ്.കിടങ്ങറ,
ആലപ്പുഴ
ജില്ലാ
എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങള്‍
സാം
തോമസ്, ഗവ.എല്‍.പി.എസ്,
എരുമക്കുഴി,
നൂറനാട്
സി.ഉദയകുമാര്‍, ഗവ.യു.പി.എസ്, പൂന്തോപ്പില്‍ഭാഗം,അവലുക്കുന്ന്
പി.ഒ.,ആലപ്പുഴ
മുരളീധരന്‍.വി.പി., ഗവ.യു.പി.എസ്.,പറയകാട്,പറയകാട്.പി.ഒ.,തുറവൂര്‍
വനിതാഫോറം
ചെയര്‍പേഴ്സണ്‍ -
- ഗീതാകുമാരി.ജി., ഹെഡ്
മിസ്ട്രസ്സ്,ഗവ.ജെ.ബി.എസ്, മംഗലം, ചെങ്ങന്നൂര്‍
കണ്‍വീനര്‍
- കെ.ആര്‍.രാജാമോള്‍,ഗവ.എച്ച്.എസ്.എസ്., ചേര്‍ത്തല
സൗത്ത്, ചേര്‍ത്തല
സൗത്ത് പി.ഒ.,
തെരഞ്ഞെടുപ്പ്
നടപടികള്‍ക്കു ശേഷം ദേശീയഗാനത്തോടെ
ഇരുപത്തിമൂന്നാമത് ആലപ്പുഴ
റവന്യൂ ജില്ലാ സമ്മേളനത്തിന്
സമാപനമായി.വിവിധ
ഉപജില്ലകളില്‍ നിന്നും
ഇരുന്നൂറ്റമ്പതോളം പ്രവര്‍ത്തകര്‍
പങ്കെടുത്ത ഈ സമ്മേളനം
വിജയിപ്പിക്കുന്നതിന്
പരിശ്രമിച്ച എല്ലാ നേതാക്കളേയും
ജില്ലാ കമ്മിറ്റിക്കു വേണ്ടി
അഭിനന്ദിക്കുന്നു.
പ്രത്യേകമായി
ചേര്‍ത്തല വിദ്യാഭ്യസ ജില്ലയിലെ
നേതാക്കളുടേയും പ്രവര്‍ത്തകരുടേയും
പരിശ്രമമാണ് സമ്മേളനം ഇത്ര
വലിയ വിജയമാകാന്‍ കാരണം.
അവരുടെ
പരിശ്രമത്തിന് നന്ദി
അര്‍പ്പിക്കുന്നു.