ജി.എസ്.ടി.യു. സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് 2014 ഏപ്രില്‍ 25,26 തീയതികളില്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്നു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ ക്യാംപില്‍ പങ്കെടുത്തു. കേരള സംസ്ഥാന ഗ്രാമവികസന സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ക്യാംപ് ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ എം.പി., സതീശന്‍ പാച്ചേനി, എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
സ്നേഹാക്ഷര സംഗമം, മധുരം മധുരം മലയാളം, സംഘടനാ ശാക്തീകരണം - കാലികപ്രസക്തി, പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകവും, ഇന്ത്യന്‍ ദേശീയത - വര്‍ത്തമാനകാല വെല്ലുവിളികള്‍, അധ്യാപകരും നേതൃത്വവും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ക്ലാസ്സുകളാണ് ക്യാംപില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരുന്നത്.
വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഗ്രൂപ്പുചര്‍ച്ചകളും ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയെ ചുമതലപ്പെടുത്തിയിരുന്ന വിഷയം പ്രൈമറി അധ്യാപകരുടേയും പ്രൈമറി പ്രഥമാധ്യാപകരുടേയും ശമ്പള പരിഷ്കരണമായിരുന്നു. അത് ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടാക്കി സി.സി.മധു അവതരിപ്പിച്ചു. കണ്ണൂര്‍ സെന്റ്.ആഞ്ചലോ കോട്ട, പയ്യാമ്പലം ബീച്ച് എന്നീ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നു. നല്ല യാത്രാ സൗകര്യങ്ങളും താമസവും ഭക്ഷണവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴ ജില്ലയെ പ്രധിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, ട്രഷറര്‍ കെ.എന്‍.രാജപ്പന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സി.സി.മധു, പി.ശാര്‍ങന്‍, ജാഫര്‍ ഖാന്‍, ജെ.ജയലക്ഷ്മി, ഗീതാകുമാരി, സജി.എസ്, കെ.രാജേഷ് കുമാര്‍, പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവേ ഹൃദ്യമായ അനുഭവം പ്രദാനം ചെയ്യാന്‍ ക്യാംപിനു കഴിഞ്ഞു.






No comments:
Post a Comment