ജി.എസ്.ടി.യു.ആലപ്പുഴ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് രണ്ടായിരത്തി പതിന്നാല് ജൂണ്‍ ഇരുപത്തിയൊന്ന്,ഇരുപത്തിരണ്ട് തീയതികളില്‍ കായംകുളം ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നടന്നു.ഇരുപ്ത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് ബഹു. എം.പി. കെ.സി. വേണുഗോപാല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. യു.പി.എ. ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം രാജ്യത്തെ വിദ്യാഭ്യാസ രംഗത്തു കാര്യമായ പുരോഗതി കൈവരിക്കുന്നതിനു കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ സ്വാഗതം ആശംസിച്ചു.ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ജില്ലാ പരിപാടിയില്‍ പങ്കെടുക്കുന്ന ടി.എസ്.സലിമിനെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പുഷ്പദാസ് സ്വീകരണം നല്‍കി.തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിം മുഖ്യപ്രസംഗം നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.ഇ.സമീര്‍, അഡ്വ.ത്രിവിക്രമന്‍ തമ്പി, അഡ്വ.പി.എസ്.ബാബുരാജ്, സൈറ നുജുമുദ്ദീന്‍, എന്‍.ദയാനന്ദന്‍, ബി.ബിജു, പി.ശാര്‍ങന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് മാങ്കുളം ജി.കെ.നമ്പൂതിരിയും സംഘവും അവതരിപ്പിച്ച മലയാള മാധുരി എന്ന പരിപാടി ഏറെ ആകര്‍ഷകമായിരുന്നു.മലയാള കവിതകളും ഗാനങ്ങളും കോര്‍ത്തിണക്കി ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്യാമ്പങ്ങളില്‍ വ്യക്തത വരുത്താന്‍ ക്ലാസ്സ് ഉപകരിച്ചു. പി.സുരേഷ്കുമാര്‍, അരുണ്‍.ജി.,കെ.എന്‍.രാജപ്പന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
വൈകുന്നേരം നാലുമണിക്ക് എസ്.സി.ആര്‍.റ്റി. റിസര്‍ച്ച് ഓഫീസര്‍ കെ.വി.മനോജ് നയിച്ച പാഠപുസ്തക പരിഷ്കരണം എന്ത്?എന്തിന്? എന്ന വിഷയം ക്യാമ്പ് അംഗങ്ങളില്‍ പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തെ കുറിച്ചും പാഠപുസ്തകങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുന്നതിന് സഹായകമായി.ബി.രാധാകൃഷ്ണന്‍, ഡോമിനിക് സെബാസ്റ്റ്യന്‍, ഇ.ആര്‍.ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വൈകുന്നേരം ഏഴു മണി മുതല്‍ ആരംഭിച്ച സംഘടനാ ചര്‍ച്ചയില്‍ വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് മുന്‍ സംസ്ഥാന പ്രസിഡന്റ് ജെ.ശശി അധ്യാപക സംഘടനകളുടെ കാലിക പ്രസക്തി എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്ന് പതിനൊന്നു മണിക്ക് വിരമിച്ച സംഘടനാ നേതാക്കളായ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെ.ശശി, മുന്‍ സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, മുന്‍ ജില്ലാ ട്രഷറര്‍ തോമസ് മാത്യൂ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.സി.ആര്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.യു.സംസ്ഥാന സര്‍വീസ് സെല്‍ കണ്‍വീനര്‍ സി.സി.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍ സ്വാഗതം ആശംസിച്ചു.മങ്ങാട്ട് രാജേന്ദ്രന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.മുന്‍ എം.എല്‍.എ. ബാബു പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ജെ.ജയലക്ഷ്മി, വി.സുധീശന്‍, കെ.രാജേഷ്കുമാര്‍ ,കെ. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. വിരമിച്ച നേതാക്കള്‍ മറുപടി പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. ഒരു മണിക്ക് ജി.എസ്.ടി.യു. മുന്‍ സംസ്ഥാനസെക്രട്ടറി സി.വിജയന്‍ സമാപന സന്ദേശം നല്‍കിയതോടെ ക്യാംമ്പിനു സമാപനമായി.
ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ വിധത്തില്‍ തന്നെ രണ്ടു പൂര്‍ണ ദിവസങ്ങളിലായി ക്യാംപ് നടത്തുവാന്‍ സാധിച്ചത് ഒരു വലിയ വിജയമായി കണക്കാക്കുവാന്‍ കഴിയും. എല്ലാ സബ് ജില്ലാ കമ്മിറ്റികളും വിദ്യാഭ്യാസ ജില്ലാ ഘടകങ്ങളും പങ്കെടുക്കേണ്ട പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിന് പ്രത്യേകമായ അഭിനന്ദനം അറിയിക്കുന്നു. കൂടാതെ കായംകുളം സബ് ജില്ലാ ഘടകം ഏറെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ക്യാംമ്പുമായി ബന്ധപ്പെട്ടു നടത്തിയത്. നല്ല ഭക്ഷണവും കോംപ്ലിമെന്റുമെല്ലാം ക്യാംപിന്റെ വിജയത്തിനു സഹായകമായി. അവരുടെ നേതൃത്വപരമായ പങ്കിനെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.