ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 2014 ജൂണ്‍ 21,22 തീയതികളില്‍ കായംകുളം ഗവ.എല്‍.പി. സ്കൂളില്‍ നടക്കും. ജൂണ്‍ ഇരുപത്തിയൊന്നാം തീയതി രാവിലെ 9.30ന് പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ക്യാമ്പിന് തുടക്കമാകും. പത്തുമണിക്ക് ബഹു.ആലപ്പുഴ എം.പി. കെ.സി.വേണുഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസ്സുകളും ചര്‍ച്ചകളും നടക്കുന്നതാണ്. പതിനൊന്ന് ഉപജില്ലകളില്‍ നിന്നും നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുമായി പ്രസിഡന്റ്,സെക്രട്ടറി, ട്രഷറര്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍, കണ്‍വീനര്‍ എന്നിവരും എല്ലാ റവന്യൂ ജില്ലാ കൗണ്‍സിലര്‍മാരും സംസ്ഥാന കമ്മിറ്റി, കൗണ്‍സില്‍ അംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.ഇരുപത്തിരണ്ടാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ക്യാമ്പ് സമാപിക്കും.
No comments:
Post a Comment