Saturday, 23 August 2014

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കണം - എ.എ.ഷുക്കൂര്‍


                എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അധ്യാപക – വിദ്യാര്‍ഥി അനുപാതം 1:30 ആക്കി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എ..ഷുക്കൂര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ആഫീസിനു മുന്നില്‍ നടത്തിയ അധ്യാപക ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിദ്യാലയങ്ങളിലും പ്രീപ്രൈമറി വിഭാഗം ആരംഭിക്കണമെന്നും പ്രീപ്രൈമറി അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും പാഠപുസ്തകവിതരണത്തിലെ പോരായ്മ അടിയന്തിരമായി പരിഹരിക്കുക, സൗജന്യ യൂണിഫോം വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലകളിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക, ഉച്ചഭക്ഷണ പരിപാടിയുടെ തുക കാലോചിതമായി പരിഷ്കരിക്കുക, പൊതു സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക, 2014 ജൂലൈ 1 മുതല്‍ ഇടക്കാലാശ്വാസം അനുവദിക്കുക, പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പറമ്പാട്ടു സുധാകരന്‍ വിഷയങ്ങള്‍ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി..ജോണ്‍ ബോസ്കോ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍ സി.സി.മധു, ജില്ലാ ട്രഷറര്‍ കെ.എന്‍.രാജപ്പന്‍, ജില്ലാ സംസ്ഥാന നേതാക്കളായ പി.ബി.സക്കീര്‍ ഹുസൈന്‍, പി.ശാര്‍ങന്‍, .ആര്‍.ഉദയകുമാര്‍, രാധാകൃഷ്ണന്‍, എം.ഉമ്മര്‍കുഞ്ഞ്, സി.ഉദയകുമാര്‍, എം.റ്റി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, 17 August 2014

അധ്യാപക ധര്‍ണ

                വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 2014 ആഗസ്റ്റ് 23)0 തീയതി ജി.എസ്.ടി.യു. സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ. ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുന്നു. ആലപ്പുഴ ജില്ലയില്‍ രാവിലെ 11 മണിക്ക് ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ഉപജില്ലകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാ കമ്മിറ്റി യോഗവും ഉണ്ടായിരിക്കുന്നതാണ്.

Monday, 7 July 2014

ജി.എസ്.ടി.യു. ആഹ്ലാദപ്രകടനം നടത്തി

                          നിലവിലുള്ള സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് സ്കൂളുകളേയും ഒരു യൂണിറ്റായി പരിഗണിച്ച് എല്‍.പി.ക്ലാസ്സുകളില്‍ ഒന്നിന് മുപ്പതും യു.പി.,ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഒന്നിന് മുപ്പത്തഞ്ചും എന്ന്  അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ച കേരള ഗവണ്‍മെന്റിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും ജി.എസ്.ടി.യു.വിന്റെ പോരാട്ടങ്ങള്‍ വിജയത്തിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും ഉപജില്ലാ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളില്‍ ജി.എസ്.ടി.യു. ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.
                          തുറവൂരില്‍ നടന്ന പ്രകടനം ജി.എസ്.ടി.യു. മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍.ദയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.സക്കീര്‍ഹുസൈന്‍, കെ.എസ്.വിവേക്, വി.പി.മുരളീധരന്‍, യേശുദാസ് ജോണ്‍, സക്കറിയ,ശ്രീജ, സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.
ചേര്‍ത്തല നഗരത്തില്‍ നടത്തിയ ആഹ്ലാദപ്രകടനം ജില്ലാ സെക്രട്ടറി പി.എ. ജോണ്‍ ബോസ്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍മാരായ ഇ.ആര്‍.ഉദയകുമാര്‍, സുഭാഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോമിനിക് സെബാസ്റ്റ്യന്‍, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ കെ.ആര്‍.രാജാമോള്‍, പ്രിയാ ജേക്കബ്ബ്, അനുജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
                      ആലപ്പുഴയില്‍ നടന്ന പ്രകടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സി.മധു, പി.ശാര്‍ങന്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്  സി.ഉദയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുട്ടനാട് നടന്ന പ്രകടനം ജില്ലാ ട്രഷറര്‍ കെ.എന്‍.രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ അരുണ്‍,സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Saturday, 5 July 2014

സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കും 1:30/35 അനുപാതം; ഉത്തരവായി

ജി.എസ്.ടി.യു.വിന്റെ കരുത്തുറ്റ പോരാട്ടം ലക്ഷ്യത്തിലേക്കെത്തിയിരിക്കുന്നു. ഗവണ്‍മെന്റ് സ്കൂളുകളെ ഓരോ യൂണിറ്റായി പരിഗണിച്ച് അധ്യാപകരെ നിലനിര്‍ത്തുന്നതിനായി  1:30/35 അനുപാതം പരിഗണിക്കുമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.നേരത്തേ എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ ആനുകൂല്യം ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് നല്‍കുന്നതിനായി നിരവധി സമരപരിപാടികളാണ് ജി.എസ്.ടി.യു. ഏറ്റെടുത്ത് നടത്തിയത്. കൂടാതെ നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. അവസാനം നമ്മുടെ പോരാട്ടം വിജയത്തിലെത്തിയിരിക്കുന്നു.സമരപരിപാടികളില്‍ സഹകരിച്ച എല്ലാ അംഗങ്ങളോടുമുള്ള ജില്ലാ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.ഒപ്പം ഈ പോരാട്ടത്തെ വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടു നയിച്ചു വിജയത്തിലേക്കെത്തിച്ച സംസ്ഥാനസമിതിയേയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.
Staff Fixation- 2013-14, 2014-15 - amendment order

Friday, 4 July 2014

ഉച്ചഭക്ഷണപരിപാടി

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി ഒന്നാം ഘട്ടം തുക സ്കൂളുകള്‍ക്ക് അനുവദിച്ചു.
Midday Meal - First Allotment list for schools
പ്രീ-പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ഉച്ചഭക്ഷണ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങി.
Including new nursery/per-primary section in noon meal program

Friday, 27 June 2014

ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്

               ജി.എസ്.ടി.യു.ആലപ്പുഴ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് രണ്ടായിരത്തി പതിന്നാല് ജൂണ്‍ ഇരുപത്തിയൊന്ന്,ഇരുപത്തിരണ്ട് തീയതികളില്‍ കായംകുളം ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നടന്നു.ഇരുപ്ത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് ബഹു. എം.പി. കെ.സി. വേണുഗോപാല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. യു.പി.എ. ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം രാജ്യത്തെ വിദ്യാഭ്യാസ രംഗത്തു കാര്യമായ പുരോഗതി കൈവരിക്കുന്നതിനു കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ സ്വാഗതം ആശംസിച്ചു.ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ജില്ലാ പരിപാടിയില്‍ പങ്കെടുക്കുന്ന ടി.എസ്.സലിമിനെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പുഷ്പദാസ് സ്വീകരണം നല്‍കി.തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിം മുഖ്യപ്രസംഗം നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.ഇ.സമീര്‍, അഡ്വ.ത്രിവിക്രമന്‍ തമ്പി, അഡ്വ.പി.എസ്.ബാബുരാജ്, സൈറ നുജുമുദ്ദീന്‍, എന്‍.ദയാനന്ദന്‍, ബി.ബിജു, പി.ശാര്‍ങന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
                ഉച്ചകഴിഞ്ഞ് മാങ്കുളം ജി.കെ.നമ്പൂതിരിയും സംഘവും അവതരിപ്പിച്ച മലയാള മാധുരി എന്ന പരിപാടി ഏറെ ആകര്‍ഷകമായിരുന്നു.മലയാള കവിതകളും ഗാനങ്ങളും കോര്‍ത്തിണക്കി ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ക്യാമ്പങ്ങളില്‍ വ്യക്തത വരുത്താന്‍ ക്ലാസ്സ് ഉപകരിച്ചു. പി.സുരേഷ്കുമാര്‍, അരുണ്‍.ജി.,കെ.എന്‍.രാജപ്പന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
              വൈകുന്നേരം നാലുമണിക്ക് എസ്.സി.ആര്‍.റ്റി. റിസര്‍ച്ച് ഓഫീസര്‍ കെ.വി.മനോജ് നയിച്ച പാഠപുസ്തക പരിഷ്കരണം എന്ത്?എന്തിന്? എന്ന വിഷയം ക്യാമ്പ് അംഗങ്ങളില്‍ പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തെ കുറിച്ചും പാഠപുസ്തകങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുന്നതിന് സഹായകമായി.ബി.രാധാകൃഷ്ണന്‍, ഡോമിനിക് സെബാസ്റ്റ്യന്‍, ഇ.ആര്‍.ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വൈകുന്നേരം ഏഴു മണി മുതല്‍ ആരംഭിച്ച സംഘടനാ ചര്‍ച്ചയില്‍ വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
              ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് മുന്‍ സംസ്ഥാന പ്രസിഡന്റ് ജെ.ശശി അധ്യാപക സംഘടനകളുടെ കാലിക പ്രസക്തി എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്ന് പതിനൊന്നു മണിക്ക് വിരമിച്ച സംഘടനാ നേതാക്കളായ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെ.ശശി, മുന്‍ സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, മുന്‍ ജില്ലാ ട്രഷറര്‍ തോമസ് മാത്യൂ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.സി.ആര്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.യു.സംസ്ഥാന സര്‍വീസ് സെല്‍ കണ്‍വീനര്‍ സി.സി.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍ സ്വാഗതം ആശംസിച്ചു.മങ്ങാട്ട് രാജേന്ദ്രന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.മുന്‍ എം.എല്‍.എ. ബാബു പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ജെ.ജയലക്ഷ്മി, വി.സുധീശന്‍, കെ.രാജേഷ്കുമാര്‍ ,കെ. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. വിരമിച്ച നേതാക്കള്‍ മറുപടി പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. ഒരു മണിക്ക് ജി.എസ്.ടി.യു. മുന്‍ സംസ്ഥാനസെക്രട്ടറി സി.വിജയന്‍ സമാപന സന്ദേശം നല്‍കിയതോടെ ക്യാംമ്പിനു സമാപനമായി.
              ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ വിധത്തില്‍ തന്നെ രണ്ടു പൂര്‍ണ ദിവസങ്ങളിലായി ക്യാംപ് നടത്തുവാന്‍ സാധിച്ചത് ഒരു വലിയ വിജയമായി കണക്കാക്കുവാന്‍ കഴിയും. എല്ലാ സബ് ജില്ലാ കമ്മിറ്റികളും വിദ്യാഭ്യാസ ജില്ലാ ഘടകങ്ങളും പങ്കെടുക്കേണ്ട പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിന് പ്രത്യേകമായ അഭിനന്ദനം അറിയിക്കുന്നു. കൂടാതെ കായംകുളം സബ് ജില്ലാ ഘടകം ഏറെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ക്യാംമ്പുമായി ബന്ധപ്പെട്ടു നടത്തിയത്. നല്ല ഭക്ഷണവും കോംപ്ലിമെന്റുമെല്ലാം ക്യാംപിന്റെ വിജയത്തിനു സഹായകമായി. അവരുടെ നേതൃത്വപരമായ പങ്കിനെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.




















Monday, 23 June 2014

ടെസ്റ്റ് ഒഴിവാക്കിയതിനെതിരേ കോടതി ഉത്തരവ്

 പ്രഥമാധ്യാപക നിയമനത്തിനു അമ്പതു വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ടെസ്റ്റ് ഇളവ് അനുവദിച്ചതിനെതിരേ കോടതി ഉത്തരവ് .......
Court Judgement against GO(P)92 /2014

Sunday, 22 June 2014

വര്‍ക്കിംഗ് അറേഞ്ചുമെന്റ് ട്രാന്‍ഫര്‍ മരവിപ്പിക്കുക

                1:30,1:35 എന്നിങ്ങനെയുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകരെ നിലനിര്‍ത്തുമെന്ന ഗവണ്‍മെന്റ് പ്രഖ്യാപനത്തെ അവഗണിച്ചുകൊണ്ട് ആലപ്പുഴ ഡി.ഡി.ഇ. നടത്തിയിരിക്കുന്ന വര്‍ക്കിംഗ് അറേഞ്ചുമെന്റ് ട്രാന്‍സ്ഫര്‍ മരവിപ്പിക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വര്‍ഷം 1:30,1:35 എന്നിങ്ങനെയുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ നിലനില്ക്കാന്‍ കഴിയുന്ന അധ്യാപകരെ ഒഴിവാക്കിക്കൊണ്ട് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും 2014-15 ഫിക്സേഷനു ശേഷം മാത്രം ട്രാന്‍സ്ഫര്‍ നടത്തിയാല്‍ മതിയെന്നും യോഗം ആവശ്യപ്പെട്ടു.
ഓര്‍ഡറിന്റെ കോപ്പി ചുവടെ ചേര്‍ക്കുന്നു.








Wednesday, 18 June 2014

ക്യാമ്പ് നോട്ടീസ്





ഡി.എ. വര്‍ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഡി.എ.പത്തു ശതമാനം വര്‍ധിപ്പിച്ച് ഗവ. ഉത്തരവായി.
Dearness Allowance/Relief Revised

സ്റ്റാഫ് ഫിക്സേഷന്‍

2014-15 ലെ സ്റ്റാഫ് ഫിക്സേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു.
Staff Fixation 2014-15

ടെസ്റ്റ് ഒഴിവാക്കി

ഹൈസ്ക്കൂള്‍ പ്രഥമാധ്യാപകരാകാന്‍ അമ്പത് വയസ് പൂര്‍ത്തിയായവരെ ടെസ്റ്റ് യോഗ്യതയില്‍ നിന്നും ഒഴിവാക്കി.പ്രൈമറി അധ്യാപകരെ നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
Departmental Test not compulsory for age attained 50
For HS HM/AEO Promotion | For Primary HM Promotion

Monday, 16 June 2014

പ്രൈമറി എച്ച്.എം.പ്രമോഷന്‍

ആലപ്പുഴ ജില്ലയിലെ പ്രൈമറി എച്ച്.എം.പ്രമോഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.







ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്

               ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 2014 ജൂണ്‍ 21,22 തീയതികളില്‍ കായംകുളം ഗവ.എല്‍.പി. സ്കൂളില്‍ നടക്കും. ജൂണ്‍ ഇരുപത്തിയൊന്നാം തീയതി രാവിലെ 9.30ന് പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ക്യാമ്പിന് തുടക്കമാകും. പത്തുമണിക്ക് ബഹു.ആലപ്പുഴ എം.പി. കെ.സി.വേണുഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസ്സുകളും ചര്‍ച്ചകളും നടക്കുന്നതാണ്. പതിനൊന്ന്  ഉപജില്ലകളില്‍ നിന്നും നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുമായി പ്രസിഡന്റ്,സെക്രട്ടറി, ട്രഷറര്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍, കണ്‍വീനര്‍ എന്നിവരും എല്ലാ റവന്യൂ ജില്ലാ കൗണ്‍സിലര്‍മാരും സംസ്ഥാന കമ്മിറ്റി, കൗണ്‍സില്‍ അംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.ഇരുപത്തിരണ്ടാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ക്യാമ്പ് സമാപിക്കും.

Friday, 6 June 2014

പ്രൈമറി പ്രഥമാധ്യാപക നിയമനം - ടെസ്റ്റ് ഒഴിവാക്കി

അമ്പതു വയസ്സു കഴിഞ്ഞ പ്രൈമറി അധ്യാപകരെ ടെസ്റ്റ് പാസ്സാകുന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
Primary HM Promotion -Departmental Test not compulsory for age attained 50

പ്രൈമറി പ്രഥമാധ്യാപകരുടെ സ്ഥലം മാറ്റം

പ്രൈമറി പ്രഥമാധ്യാപകരുടെ സ്ഥലം മാറ്റം ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യൂ.....
  Primary HM

Thursday, 5 June 2014

GSTU ജില്ലാ കമ്മിറ്റി മീറ്റിംഗ്

ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റി മീറ്റിംഗ് 7.6.2014 ശനിയാഴ്ച രാവിലെ 10.30 ന് കായംകുളം ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ ചേരുന്നു. സമയം ക്രമീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ജില്ലാ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണവും നടക്കുന്നതാണ്.
സെക്രട്ടറി

Sunday, 1 June 2014

പുതുവര്‍ഷത്തെ വരവേല്‍ക്കാം.....

പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വിലയിരുത്തലിന്റെ പുതുരീതികളും പരിഷ്കരിച്ച ടൈംടേബിളുമൊക്കെയായി നമുക്കു പുതിയ അധ്യയന വര്‍ഷം ആഘോഷമാക്കാം..... കാര്യക്ഷമമായ പാഠ്യപദ്ധതി വിനിമയം ആത്യന്തികലക്ഷ്യമാക്കി മുന്നേറാം..... ഏവര്‍ക്കും ഹൃദ്യമായ ഒരു വിദ്യാലയവര്‍ഷം ആശംസിക്കുന്നു......


June 2 : School Pravesanothsavam 2014 -15 - Guidelines - Message - Song Lyrics - Mp3

Tuesday, 6 May 2014

സ്റ്റാഫ് ഫിക്സേഷന്‍

ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളിലെ 2013-14 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട ഉപജില്ല/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കുട്ടികളുടെ എണ്ണം പരിഗണിച്ച് ഫിക്സേഷന്‍ നടത്തേണ്ടതാണ്. കോടതിയുടെ പരിഗണനയിലുള്ള സ്കൂളുകളില്‍ ഫിക്സേഷന്‍ ഇപ്പോള്‍ നടത്തുന്നതല്ല. 1:45,1:35,1:30 എന്നിങ്ങനെ മൂന്നു വിധത്തിലാണ് ഫിക്സേഷന്‍ നടത്തുക. അധ്യാപകരെ നിലനിര്‍ത്തുന്നതിനു മാത്രമാണ് 1;35,1:30 അനുപാതം പരിഗണിക്കുന്നത്. അതും 2013-14 വര്‍ഷത്തേക്ക് മാത്രം....
Staff Fixation 2013 -14 - Directions :
1. Letter to all AEOs/DEOs/DDEs
2. Staff Fixation - Proceedings (4 Pages)
3. Proforma for reporting additional Divisions/Posts

Monday, 28 April 2014

ജി.എസ്.ടി.യു. സംസ്ഥാന ക്യാംപ്

             

                    ജി.എസ്.ടി.യു. സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് 2014 ഏപ്രില്‍ 25,26 തീയതികളില്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്നു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ ക്യാംപില്‍ പങ്കെടുത്തു. കേരള സംസ്ഥാന ഗ്രാമവികസന സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ക്യാംപ് ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ എം.പി., സതീശന്‍ പാച്ചേനി, എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
             സ്നേഹാക്ഷര സംഗമം, മധുരം മധുരം മലയാളം, സംഘടനാ ശാക്തീകരണം - കാലികപ്രസക്തി, പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകവും, ഇന്ത്യന്‍ ദേശീയത - വര്‍ത്തമാനകാല വെല്ലുവിളികള്‍, അധ്യാപകരും നേതൃത്വവും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ക്ലാസ്സുകളാണ് ക്യാംപില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരുന്നത്.
             വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഗ്രൂപ്പുചര്‍ച്ചകളും ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയെ ചുമതലപ്പെടുത്തിയിരുന്ന വിഷയം പ്രൈമറി അധ്യാപകരുടേയും പ്രൈമറി പ്രഥമാധ്യാപകരുടേയും ശമ്പള പരിഷ്കരണമായിരുന്നു. അത് ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടാക്കി സി.സി.മധു അവതരിപ്പിച്ചു. കണ്ണൂര്‍ സെന്റ്.ആഞ്ചലോ കോട്ട, പയ്യാമ്പലം ബീച്ച് എന്നീ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നു. നല്ല യാത്രാ സൗകര്യങ്ങളും താമസവും ഭക്ഷണവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴ ജില്ലയെ പ്രധിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, ട്രഷറര്‍ കെ.എന്‍.രാജപ്പന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സി.സി.മധു, പി.ശാര്‍ങന്‍, ജാഫര്‍ ഖാന്‍, ജെ.ജയലക്ഷ്മി, ഗീതാകുമാരി, സജി.എസ്, കെ.രാജേഷ് കുമാര്‍, പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവേ ഹൃദ്യമായ അനുഭവം പ്രദാനം ചെയ്യാന്‍ ക്യാംപിനു കഴിഞ്ഞു.