Wednesday, 19 February 2014

ജി.എസ്.ടി.യു. ജില്ലാ സമ്മേളനം




                           2014 ജനുവരി 31,ഫെബ്രുവരി 1 തീയതികളില്‍ എം.എസ്.ലോഹിതന്‍ നഗറില്‍ (ഗവ.യു.പി.എസ്, നങ്ങ്യാര്‍കുളങ്ങര) നടന്ന 23-)മത് ആലപ്പുഴ റവന്യൂ ജില്ലാ സമ്മേളനം അതിന്റെ നടത്തിപ്പുകൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ വിജയപ്രദമായിരുന്നു. ജനുവരി 31ന് വൈകുന്നേരം അഞ്ചുമണിയോടെ റവന്യൂ ജില്ലാ എക്സിക്യൂട്ടീവ്,കൗണ്‍സില്‍ യോഗങ്ങള്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി എം.ഡി.ഓമനക്കുട്ടന്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. അവ ചര്‍ച്ച ചെയ്തു പാസ്സാക്കി. തുടര്‍ന്ന് ഭാവി പരിപാടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ജില്ലാ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ സംഘടനാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന നേതൃത്വം ഉണ്ടാകണമെന്ന അഭിപ്രായമാണ് പൊതുവേ യോഗത്തിലുണ്ടായത്. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എന്‍.രാജപ്പന്‍, സി.സി.മധു, പി.ശാര്‍ങന്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ പ്രദീപ് ചന്ദ്രന്‍, എം.ടി.സുരേന്ദ്രന്‍, ജില്ലാ ട്രഷറര്‍ എം.തോമസ് മാത്യു, വൈസ് പ്രസിഡന്റുമാരായ കെ.എന്‍.രഞ്ചന, എം.ഉമ്മര്‍കുഞ്ഞ്, വിദ്യാഭ്യസ ജില്ലാ പ്രസിഡന്റുമാരായ എസ്.അനില്‍കുമാര്‍, സി.ഉദയകുമാര്‍, സജി.എസ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എച്ച്. അബ്ദുള്‍ ഖാദര്‍ കുഞ്ഞ്, സബ് ജില്ലാ സെക്രട്ടറിമാരായ എസ്.സുരേന്ദ്രന്‍, കെ.എസ്.വിവേക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. രാത്രി പതിനൊന്ന് മണിയോടെ യോഗം അവസാനിച്ചു.
                    ഫെബ്രുവരി ഒന്നാം തീയതി രാവിലെ പത്തുമണിക്ക് പ്രസിഡന്റ് പതാക ഉയര്‍ത്തി. പതിനൊന്ന് മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ബഹു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്  സമ്മേളനത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി..ജോണ്‍ ബോസ്കോ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം.ഡി.ഓമനക്കുട്ടന്‍ സ്വാഗതം ആശംസിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദിരാമ്മ, സി.സി.മധു, എം.വി.സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പി.ശാര്‍ങന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ജയവിക്രമന്‍ സ്വാഗതം ആശംസിച്ചു. സി.വിജയന്‍, പി.മേഘനാഥ്, എന്‍.ദയാനന്ദന്‍, .ആര്‍.പ്രസാദ്, എം.ടി.സുരേന്ദ്രന്‍, വി.കെ.പ്രദീപ് ചന്ദ്രന്‍, കെ.എന്‍.രാജപ്പന്‍, ജെ.ജയലക്ഷ്മി, ജി.ഗീതാകുമാരി, പി.ബി.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍ ജാഫര്‍ ഖാന്‍ കൃതജ്ഞത അര്‍പ്പിച്ചു. ‍ട്രേഡ് യൂണിയന്‍ സുഹൃത്ത് സമ്മേളനത്തില്‍ തോമസ് മാത്യു അധ്യക്ഷത വഹിച്ചു.ഡോമിനിക് സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. എം.ഉമ്മര്‍കുഞ്ഞ്, എച്ച്.അബ്ദുല്‍ ഖാദര്‍ കുഞ്ഞ് മറ്റ് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ കെ.എന്‍.രഞ്ചന കൃതജ്ഞത പ്രകാശിപ്പിച്ചു.
                  നാലു മണിക്ക് പുതിയ കൗണ്‍സില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന സെക്രട്ടറി സി.വിജയന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. താഴെപ്പറയുന്ന ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രസിഡന്റ്  
  • എസ്.അനില്‍കുമാര്‍, ഗവ.മോഡല്‍ ജി.എച്ച്.എസ്., ആലപ്പുഴ.
വൈസ് പ്രസിഡന്റുമാര്‍ 
  •  എം.വി.സുഭാഷ്, ജി.എച്ച്.എസ്. മണ്ണഞ്ചേരി, മണ്ണഞ്ചേരി പി.., ആലപ്പുഴ
  • എം.ഉമ്മര്‍കുഞ്ഞ്, ആത്മവിദ്യാസംഘം എല്‍.പി.എസ്., പല്ലന, ആലപ്പുഴ
  • ബി.രാധാകൃഷ്ണന്‍, ഗവ.മോഡല്‍ എച്ച്.എസ്.എസ്., അമ്പലപ്പുഴ
സെക്രട്ടറി -  
  • പി..ജോണ്‍ ബോസ്കോ, ജി.എസ്.എം.എം.ജി.എച്ച്.എസ്.എസ്., എസ്.എല്‍.പുരം, ആലപ്പുഴ
ജോയിന്റ് സെക്രട്ടറിമാര്‍  
  •  കെ.എന്‍.രഞ്ചന, ഗവ.യു.പി.എസ്.,നങ്ങ്യാര്‍കുളങ്ങര, നങ്ങ്യാര്‍കുളങ്ങര പി., ആലപ്പുഴ
  • പി.ബി.സക്കീര്‍ഹുസൈന്‍, ഗവ.യു.പി.എസ്.,ചങ്ങരം, എഴുപുന്ന സൗത്ത് പി.., ആലപ്പുഴ
  • .ആര്‍.ഉദയകുമാര്‍, ഗവ.ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം, മായിത്തറ പി..,ആലപ്പുഴ
ട്രഷറര്‍  
  • കെ.എന്‍.രാജപ്പന്‍, ഗവ. എച്ച്.എസ്., തെക്കേക്കര, മങ്കൊമ്പ് തെക്കേക്കര പി..,ആലപ്പുഴ
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
  • സാം തോമസ്, ഗേള്‍സ് ജെ.ബി.എസ്, കീഴ്വന്മഴി, ചെങ്ങന്നൂര്‍ പി..
  • രാജേഷ് കുമാര്‍, ഗവ.ന്യൂ എല്‍.പി.എസ്., ആയാപറമ്പ്, ഹരിപ്പാട്
  • സി.ഉദയകുമാര്‍, ഗവ.യു.പി.എസ്, പൂന്തോപ്പില്‍ഭാഗം, അവലുക്കുന്ന് പി..,ആലപ്പുഴ
  • ഡോമിനിക് സെബാസ്റ്റ്യന്‍, ഗവ.ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം, മായിത്തറ പി..,
  • മുരളീധരന്‍.വി.പി., ഗവ.യു.പി.എസ്.,പറയകാട്, പറയകാട്.പി..,തുറവൂര്‍
  • സുഗുണ.കെ.,ഗവ.എല്‍.പി.എസ്.,കിഴക്കേക്കര നോര്‍ത്ത്, വലിയപറമ്പ് പി.., കാര്‍ത്തികപ്പള്ളി
  • സജി.എസ്., ഗവ.എച്ച്.എസ്.,കരുമാടി, കരുമാടി പി..,ആലപ്പുഴ
  • രാജേഷ് കുമാര്‍.കെ, ജി..എച്ച്.എസ്.എസ്., രാമപുരം, കീരിക്കാട് പി..,കായംകുളം
  • കെ.ജെ.ജയകുമാരപണിക്കര്‍, ഗവ.ടി.ടി.., മാവേലിക്കര, മാവേലിക്കര പി..
വനിതാഫോറം
  • ചെയര്‍പേഴ്സണ്‍ - ഗീതാകുമാരി.ജി., ഹെഡ് മിസ്ട്രസ്സ്, ഗവ.ജെ.ബി.എസ്, മംഗലം, ചെങ്ങന്നൂര്‍
  • കണ്‍വീനര്‍ - കെ.ആര്‍.രാജാമോള്‍, ഗവ.എച്ച്.എസ്.എസ്., ചേര്‍ത്തല സൗത്ത്, ചേര്‍ത്തല സൗത്ത് പി..,
               തെരഞ്ഞെടുപ്പ് നടപടികള്‍ക്കു ശേഷം ദേശീയഗാനത്തോടെ ഇരുപത്തിമൂന്നാമത് ആലപ്പുഴ റവന്യൂ ജില്ലാ സമ്മേളനത്തിന് സമാപനമായി.

No comments:

Post a Comment