Friday, 28 February 2014

വീണ്ടും സ്റ്റാഫ് ഫിക്സേഷന്‍ നീക്കം

അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെയും കോടതി ഇടപെടലുകളേയും തുടര്‍ന്ന് മരവിപ്പിച്ച സ്റ്റാഫ് ഫിക്സേഷന്‍ നടപടികള്‍ പുനരാരംഭിക്കാന്‍ ഡി.പി.ഐ. എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഗവണ്‍മെന്റ് സ്കൂളുകളില്‍ 1:45 എന്ന നിലയില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്ന ഈ ഉത്തരവ് എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകര്‍ക്ക് അതേ സ്കൂളില്‍ നിലനില്‍ക്കാന്‍ അവസരമൊരുക്കുന്നു.ജി.എസ്.ടി.യു. ഈ ഉത്തരവിനെതിരെ ഉപവാസ സമരം നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നില്ലെങ്കില്‍ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുവാന്‍ കേരളത്തിലെ ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകും.
സ്റ്റാഫ് ഫിക്സേഷന്‍ എങ്ങനെയെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.....

No comments:

Post a Comment