Wednesday, 26 February 2014

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം

ജി.എസ്.ടി.യു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍
സംസ്ഥാന കമ്മിറ്റി അംഗം സി.സി.മധു പ്രസംഗിക്കുന്നു.
                 2014 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 ന് ജില്ലാ എക്സിക്യൂട്ടീവ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സബ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ പ്രസിഡന്റ് എസ്.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ഇ.ആര്‍.ഉദയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ശാര്‍ങന്‍, സി.സി.മധു, അബ്ദുള്‍ ജാഫര്‍ ഖാന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.ടി.സുരേന്ദ്രന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ജെ.ഡോമിനിക് സെബാസ്റ്റ്യന്‍, സാം തോമസ്, സുഭാഷ് വി.കെ. എന്നിവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
വിശദമായ സര്‍ക്കുലര്‍ ലഭിക്കുന്നതിന്  gstualp@gmail.com  എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കുക.

No comments:

Post a Comment