Wednesday, 26 February 2014

സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ


                 23/2/14 ഞായറാഴ്ച നടന്ന സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തുടര്‍ന്നുള്ള സംസ്ഥന എക്സിക്യൂട്ടീവ് യോഗത്തിലും ജില്ലയില്‍ നിന്നും പ്രസിഡന്റ് ,സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍ ട്രഷറര്‍ കെ.എന്‍.രാജപ്പന്‍, ബി.രാധാകൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം മാനിച്ചുകൊണ്ട് സി.സി.മധുവിനെ സംസ്ഥാന സര്‍വീസ് സെല്‍ കണ്‍വീനറായി നോമിനേറ്റ് ചെയ്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിയറ്റ് അംഗമായി സംസ്ഥാന സെക്രട്ടറി സിബി.ജെ.അടപ്പൂരിനെ (ബി.ആര്‍.സി. കോതമംഗലം, ചേലാട് പി..- 686681 Ph- 9447535452 ) ചുമതലപ്പെടുത്തി. ഉപജില്ല,വിദ്യാഭ്യാസ ജില്ലാ പരിപാടികള്‍ അദ്ദേഹത്തെ കൂടി അറിയിക്കേണ്ടതാണ്.
പ്രസിഡന്റ് ടി.എസ്.സലിം ജനറല്‍ സെക്രട്ടറി എം.സലാഹുദീന്  പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നു. 


കെ.ജയവിക്രമന്‍ സംസ്ഥാന എക്സിക്യൂട്ടീവ് ​അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നു.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ആശംസകള്‍ നേരുന്നു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജെ.ശശി ആശംസകള്‍ നേരുന്നു.

പുതിയ സംസ്ഥാന എക്സിക്യൂട്ടീവ്

No comments:

Post a Comment