Wednesday, 26 March 2014

യാത്രയയപ്പ് സമ്മേളനം അമ്പലപ്പുഴ,ഹരിപ്പാട്


                 ജി.എസ്.ടി.യു. അമ്പലപ്പുഴ, ഹരിപ്പാട് ഉപജില്ലകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയയപ്പു സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറി സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഉപജില്ലാ പ്രസിഡന്റ് കെ.എന്‍.രഞ്ചന അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് വിരമിക്കുന്ന അംഗങ്ങള്‍ക്ക് സംഘടന നല്‍കിയ ഉപഹാരങ്ങള്‍ ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ വിതരണം ചെയ്തു. മാതൃഭൂമി സീഡ് ഏറ്റവും നല്ല സ്കൂള്‍ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസിലെ കെ.രാജശ്രീയെ സമ്മേളനത്തില്‍ ആദരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മര്‍കുഞ്ഞ്, പെന്‍ഷണേഴ്സ് അസോസിയേഷന്‍ നിയോജക മണ്ഡലം സെക്രട്ടറി ലക്ഷ്മണന്‍ പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിരമിക്കുന്ന അധ്യാപികമാരായ കെ.കനകാംബിക, എന്‍.മണിയമ്മ, പി.ഡി.രാധാമണിയമ്മ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.

അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം


Monday, 24 March 2014

സൂസമ്മ ടീച്ചറിന് ആദരാഞ്ജലികള്‍

               ജി.എസ്.ടി.യു. സംഘടനാംഗവും ആലപ്പുഴ പൂന്തോപ്പില്‍ഭാഗം ഗവ.യു.പി.സ്കൂള്‍ അധ്യാപികയുമായ പി.ജെ.സൂസമ്മ നിര്യാതയായി. ആലപ്പുഴ കൊമ്മാടി തൈവേലിക്കകത്ത് ജോണിയുടെ ഭാര്യയാണ്. മക്കള്‍ - അഖില്‍, അതുല്‍. ജി.എസ്.ടി.യു. മുന്‍ നേതാവ് ദേവസ്യ ജോസഫിന്റെ സഹോദരിയാണ്. പാചകത്തിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ച് ഇന്നലെയാണ് മരണം സംഭവിച്ചത്. നാളെ (26/3/14) രാവിലെ പത്തുമണിക്ക് പൂങ്കാവ് പള്ളിയില്‍ സംസ്കാരം നടക്കും. ടീച്ചറിന്റെ നിര്യാണത്തില്‍ ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പടുത്തി.

Saturday, 22 March 2014

അധ്യാപക-വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ സ്കൂളിലും 1:30 ആക്കണം - എസ്.ശരത്

             
                        അധ്യാപക-വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ സ്കൂളിലും 1:30 ആക്കണമെന്ന് എന്‍.എസ്.യു. ദേശീയ സെക്രട്ടറി എസ്.ശരത് ആവശ്യപ്പെട്ടു. ജി.എസ്.ടി.യു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനം ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജി.എസ്.ടി.യു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടന നല്‍കുന്ന ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സംഘടനാംഗങ്ങളുടെ മക്കള്‍ക്കുള്ള എന്‍ഡോവ്മെന്റുകള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശശിധരന്‍ നിര്‍വഹിച്ചു. സര്‍വീസിലിരിക്കെ മരണമടഞ്ഞ ക്ലാരമ്മ ടീച്ചര്‍ അനുസ്മരണ പ്രഭാഷണം ജി.എസ്.ടി.യു. മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എ.ആര്‍.പ്രസാദ് നിര്‍വഹിച്ചു. ജി.എസ്.ടി.യു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.ബി.സക്കീര്‍ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ബോസ്കോ, സംസ്ഥാന കൗണ്‍സിലര്‍ ഇ.ആര്‍.ഉദയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വി. സുഭാഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോമിനിക് സെബാസ്റ്റ്യന്‍, മുന്‍ സംസ്ഥാന സെക്രട്ടറി പി.മേഘനാദ്, മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍.ദയാനന്ദന്‍, തുറവൂര്‍ ഉപജില്ലാ പ്രസിഡന്റ് മുരളീധരന്‍, സെക്രട്ടറി കെ.എസ്.വിവേക്, ചേര്‍ത്തല ഉപജില്ലാ പ്രസിഡന്റ് വി.അനിക്കുട്ടന്‍, സെക്രട്ടറി ടി.കെ.മോഹനന്‍, ജോസഫ് ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.  വിരമിക്കുന്ന അധ്യാപകരായ എന്‍.വി.അനിത, എന്‍.എം.മനോഹരന്‍, വി.എന്‍.മുരളീധരന്‍ നായര്‍, മേരിക്കുട്ടി, ഉഷാദേവി, ഷൈന്‍ മാര്‍ഗ്രറ്റ് എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.

















Monday, 17 March 2014

യാത്രയയപ്പു സമ്മേളനം - ചേര്‍ത്തല വിദ്യാഭ്യാസ ജില്ല

                    ചേര്‍ത്തല വിദ്യാഭ്യാസജില്ലാ യാത്രയയപ്പു സമ്മേളനം 21/3/2014 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടു മണിയ്ക്ക് ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ വെച്ചു നടക്കും. N.S.U. ദേശീയ സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.ബി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.ശശിധരന്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്യും. സര്‍വീസിലിരിക്കെ മരണമടഞ്ഞ ക്ലാരമ്മ ടീച്ചറിന്റെ അനുസ്മരണവും ഇതേ വേദിയില്‍ നടക്കും. കുട്ടനാട് എ.ഇ.ഒ. രമാദേവി മുഖ്യ പ്രഭാഷണം നടത്തും. ജി.എസ്.ടി.യു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ പ്രസിഡന്റ് എസ്.അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ആര്‍.ഉദയകുമാര്‍, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോമിനിക് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിരമിക്കുന്ന ജി.എസ്.ടി.യു. മുന്‍ സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, മുന്‍ ജില്ലാ ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ക്കും സമുചിതമായ യാത്രയയപ്പു നല്‍കും.


Friday, 14 March 2014

യാത്രയയപ്പു സമ്മേളനം - ചെങ്ങന്നൂര്‍

                                         സുദീര്‍ഘ കാലയളവിലെ അധ്യാപന ജീവിതത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജി.എസ്.ടി.യു. നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി. ഉദ്ഘാടകനായ പി.സി.വിഷ്ണുനാഥിന് കെ.പി.സി.സി. മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാല്‍ യോഗത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം എബി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജി.എസ്.ടി.യു. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിമിനെ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി.ജോണ്‍ ഷാളണിയിച്ച് സ്വീകരിച്ചു.തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എച്ച്.ജാഫര്‍ഖാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.എസ്.ടി.യു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ പ്രസിഡന്റ് എസ്.അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.പുഷ്പ, വനിതാഫോറം ചെയര്‍പേഴ്സണ്‍ ജി.ഗീതാകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് എബി കുര്യാക്കോസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വിരമിക്കുന്ന ജി.എസ്.ടി.യു. മുന്‍ സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, മുന്‍ ജില്ലാ ട്രഷറര്‍ തോമസ് മാത്യു  തുടങ്ങി എല്ലാ  ഗുരു ശ്രേഷ്ഠരും മറുപടി പ്രസംഗങ്ങള്‍ നടത്തി.മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജെ.ജയലക്ഷ്മി സ്വാഗതവും ചെങ്ങന്നൂര്‍ ഉപജില്ലാ പ്രസിഡന്റ് സാം തോമസ് നന്ദിയും പ്രാകാശിപ്പിച്ചു.







Wednesday, 12 March 2014

സെറ്റോ ജാഥ

    
   
                              സെറ്റോയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സിവില്‍ സര്‍വീസ് വിദ്യാഭ്യാസ വിചാര സന്ദേശയാത്ര ഇന്നലെ രാവിലെ കായംകുളത്തു നിന്നും ആരംഭിച്ച് ഇന്ന് വൈകുന്നേരം ചേര്‍ത്തലയില്‍ സമാപിച്ചു. കായംകുളം നഗരസഭാദ്ധ്യക്ഷ ഉദ്ഘാടനം ചെയ്ത യാത്ര നയിച്ചത് സെറ്റോ ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എന്‍.പി.ഇന്ദുചൂഡനും കണ്‍വീനര്‍ എസ്.അനില്‍കുമാറുമാണ്. ജി.എസ്.ടി.യു. ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായ ടി.ഡി.രാജന്‍, സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായ ശ്യാം ലാല്‍, ചന്ദ്രകുമാര്‍, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അനില്‍രാജ് തുടങ്ങിയവര്‍ ജാഥയിലുടനീളം പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ ജി.എസ്.ടി.യു. ന്റെ സമുന്നതരായ നേതാക്കള്‍ പങ്കെടുത്തു.
                           ചേര്‍ത്തലയില്‍ നടന്ന സമാപന സമ്മേളനം എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി.ആര്‍.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സെറ്റോയുടെ നേതാക്കന്മാര്‍ ജാഥാ ക്യാപ്റ്റന്മാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. ജി.എസ്.ടി.യു. നെ പ്രതിനിധീകരിച്ച് സംസ്ഥാന കൗണ്‍സിലര്‍ ഇ.ആര്‍.ഉദയകുമാര്‍, സബ് ജില്ലാ സെക്രട്ടറി  ടി.കെ.മോഹനന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. ജാഥാ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മറുപടി പ്രസംഗങ്ങള്‍ നടത്തി.







Saturday, 8 March 2014

അധ്യാപകമാര്‍ച്ച് മാധ്യമങ്ങളില്‍

                  ജി.എസ്.ടി.യു. നടത്തിയ അധ്യാപക മാര്‍ച്ച് എല്ലാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.മലയാള മനോരമ, മാതൃഭൂമി പത്രങ്ങളിലെ വാര്‍ത്തകള്‍ ചുവടെ ചേര്‍ക്കുന്നു.
മലയാള മനോരമ

മാതൃഭൂമി

Friday, 7 March 2014

അധ്യാപക മാര്‍ച്ച്


               
ജി.എസ്.ടി.യു. അധ്യാപക മാര്‍ച്ച് ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
                    വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ അധ്യാപക തസ്തിക നിര്‍ണയ ഉത്തരവ് പിന്‍വലിക്കണമെന്നും മുപ്പതിന് ഒന്ന് എന്ന വിദ്യാര്‍ഥി - അധ്യാപക അനുപാതം പാലിച്ചുകൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്റ്റാഫ് ഫിക്സേഷന്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അധ്യാപക മാര്‍ച്ച് ആലപ്പുഴ ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ ഡി.സി.സി. പ്രസിഡന്റ് എ..ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം അടക്കം നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച യു.പി.എ. ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും പല സംസ്ഥാനങ്ങളിലും വേണ്ടപോലെ നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം ശരിയായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കോണ്‍ഗ്രസ് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി..ജോണ്‍ ബോസ്കോ സ്വാഗതം ആശംസിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സംസ്ഥാന സര്‍വീസ് സെല്‍ കണ്‍വീനര്‍ സി.സി.മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ജാഫര്‍ ഖാന്‍, പി.ശാര്‍ങന്‍, ജില്ലാ ഭാരവാഹികളായ കെ.എന്‍.രാജപ്പന്‍ കെ.എന്‍.രഞ്ചന, , ബി.രാധാകൃഷ്ണന്‍, പി.ബി.സക്കീര്‍ ഹുസൈന്‍, .ആര്‍. ഉദയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.ടി.സുരേന്ദ്രന്‍, രാജേഷ് കുമാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജി.എസ്.ടി.യു. ന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എല്‍.പി.സ്കൂള്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളും മാര്‍ച്ചില്‍ പങ്കെടുത്തു. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍.ജി.കിണി ആശംസകള്‍ അര്‍പ്പിച്ചു.
              ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറേക്ക് തിരിഞ്ഞ് കളക്ടറേറ്റ് ജംങ്ഷനിലെത്തി അവിടെ നിന്നും വടക്കോട്ട് തിരിഞ്ഞ് ഡി.ഡി. ഓഫീസില്‍ എത്തിച്ചേര്‍ന്നു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ ഗവണ്‍മെന്റിനുള്ള താക്കീതായി മാറി. ജി.എസ്.ടി.യു.വിന്റെ ത്രിവര്‍ണ്ണ പതാകകളേന്തി മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആവേശപൂര്‍വം അണിചേര്‍ന്ന പ്രവര്‍ത്തകര്‍ ജി.എസ്.ടി.യു.ന്റെ സമരവീര്യം ഒരിക്കല്‍ കൂടി ആലപ്പുഴയുടെ മണ്ണിന് കാട്ടിക്കൊടുത്തു. വളരെ പെട്ടെന്ന് ആസൂത്രണം ചെയ്ത പരിപാടിയായിരുന്നെങ്കിലും എല്ലാ സബ് ജില്ലകളില്‍ നിന്നും നല്ല പ്രാതിനിധ്യമുണ്ടായത് ജി.എസ്.ടി.യു. ന്റെ കേഡര്‍ സ്വഭാവം  വ്യക്തമാക്കുന്നതായി. സബ് ജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ നേതൃത്വങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ മാര്‍ച്ച് ഇത്രയേറെ വിജയിപ്പിച്ചത്.