Friday, 7 March 2014

അധ്യാപക മാര്‍ച്ച്


               
ജി.എസ്.ടി.യു. അധ്യാപക മാര്‍ച്ച് ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
                    വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ അധ്യാപക തസ്തിക നിര്‍ണയ ഉത്തരവ് പിന്‍വലിക്കണമെന്നും മുപ്പതിന് ഒന്ന് എന്ന വിദ്യാര്‍ഥി - അധ്യാപക അനുപാതം പാലിച്ചുകൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്റ്റാഫ് ഫിക്സേഷന്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അധ്യാപക മാര്‍ച്ച് ആലപ്പുഴ ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ ഡി.സി.സി. പ്രസിഡന്റ് എ..ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം അടക്കം നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച യു.പി.എ. ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും പല സംസ്ഥാനങ്ങളിലും വേണ്ടപോലെ നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം ശരിയായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കോണ്‍ഗ്രസ് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി..ജോണ്‍ ബോസ്കോ സ്വാഗതം ആശംസിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സംസ്ഥാന സര്‍വീസ് സെല്‍ കണ്‍വീനര്‍ സി.സി.മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ജാഫര്‍ ഖാന്‍, പി.ശാര്‍ങന്‍, ജില്ലാ ഭാരവാഹികളായ കെ.എന്‍.രാജപ്പന്‍ കെ.എന്‍.രഞ്ചന, , ബി.രാധാകൃഷ്ണന്‍, പി.ബി.സക്കീര്‍ ഹുസൈന്‍, .ആര്‍. ഉദയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.ടി.സുരേന്ദ്രന്‍, രാജേഷ് കുമാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജി.എസ്.ടി.യു. ന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എല്‍.പി.സ്കൂള്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളും മാര്‍ച്ചില്‍ പങ്കെടുത്തു. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍.ജി.കിണി ആശംസകള്‍ അര്‍പ്പിച്ചു.
              ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറേക്ക് തിരിഞ്ഞ് കളക്ടറേറ്റ് ജംങ്ഷനിലെത്തി അവിടെ നിന്നും വടക്കോട്ട് തിരിഞ്ഞ് ഡി.ഡി. ഓഫീസില്‍ എത്തിച്ചേര്‍ന്നു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ ഗവണ്‍മെന്റിനുള്ള താക്കീതായി മാറി. ജി.എസ്.ടി.യു.വിന്റെ ത്രിവര്‍ണ്ണ പതാകകളേന്തി മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആവേശപൂര്‍വം അണിചേര്‍ന്ന പ്രവര്‍ത്തകര്‍ ജി.എസ്.ടി.യു.ന്റെ സമരവീര്യം ഒരിക്കല്‍ കൂടി ആലപ്പുഴയുടെ മണ്ണിന് കാട്ടിക്കൊടുത്തു. വളരെ പെട്ടെന്ന് ആസൂത്രണം ചെയ്ത പരിപാടിയായിരുന്നെങ്കിലും എല്ലാ സബ് ജില്ലകളില്‍ നിന്നും നല്ല പ്രാതിനിധ്യമുണ്ടായത് ജി.എസ്.ടി.യു. ന്റെ കേഡര്‍ സ്വഭാവം  വ്യക്തമാക്കുന്നതായി. സബ് ജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ നേതൃത്വങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ മാര്‍ച്ച് ഇത്രയേറെ വിജയിപ്പിച്ചത്. 







No comments:

Post a Comment