ജി.എസ്.ടി.യു. സംഘടനാംഗവും ആലപ്പുഴ പൂന്തോപ്പില്‍ഭാഗം ഗവ.യു.പി.സ്കൂള്‍ അധ്യാപികയുമായ പി.ജെ.സൂസമ്മ നിര്യാതയായി. ആലപ്പുഴ കൊമ്മാടി തൈവേലിക്കകത്ത് ജോണിയുടെ ഭാര്യയാണ്. മക്കള്‍ - അഖില്‍, അതുല്‍. ജി.എസ്.ടി.യു. മുന്‍ നേതാവ് ദേവസ്യ ജോസഫിന്റെ സഹോദരിയാണ്. പാചകത്തിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ച് ഇന്നലെയാണ് മരണം സംഭവിച്ചത്. നാളെ (26/3/14) രാവിലെ പത്തുമണിക്ക് പൂങ്കാവ് പള്ളിയില്‍ സംസ്കാരം നടക്കും. ടീച്ചറിന്റെ നിര്യാണത്തില്‍ ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പടുത്തി.

No comments:
Post a Comment