Thursday, 6 March 2014

ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച്


                 വിദ്യാഭ്യാസ അവകാശ നിയമത്തിന്  വിരുദ്ധമായ സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും 1:30, 1:35 എന്നിങ്ങനെയുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം പാലിച്ചുകൊണ്ട്  സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അധ്യാപക തസ്തികകള്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച് ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ രാവിലെ 10.30 ന് ഡി.ഇ.ഒ. ഓഫീസ് പടിക്കല്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ സ്വാഗതം ആശംസിക്കും. മുന്‍ സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, സംസ്ഥാന സര്‍വീസ് സെല്‍ കണ്‍വീനര്‍ സി.സി.മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ജാഫര്‍ ഖാന്‍, പി.ശാര്‍ങന്‍,  ജില്ലാ ഭാരവാഹികളായ എം.വി.സുഭാഷ്, കെ.എന്‍.രഞ്ചന, എം.ഉമ്മര്‍ കുഞ്ഞ്, ബി.രാധാകൃഷ്ണന്‍, പി.ബി.സക്കീര്‍ ഹുസൈന്‍, .ആര്‍. ഉദയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment