Friday, 14 March 2014

യാത്രയയപ്പു സമ്മേളനം - ചെങ്ങന്നൂര്‍

                                         സുദീര്‍ഘ കാലയളവിലെ അധ്യാപന ജീവിതത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജി.എസ്.ടി.യു. നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി. ഉദ്ഘാടകനായ പി.സി.വിഷ്ണുനാഥിന് കെ.പി.സി.സി. മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാല്‍ യോഗത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം എബി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജി.എസ്.ടി.യു. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിമിനെ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി.ജോണ്‍ ഷാളണിയിച്ച് സ്വീകരിച്ചു.തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എച്ച്.ജാഫര്‍ഖാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.എസ്.ടി.യു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ പ്രസിഡന്റ് എസ്.അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.പുഷ്പ, വനിതാഫോറം ചെയര്‍പേഴ്സണ്‍ ജി.ഗീതാകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് എബി കുര്യാക്കോസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വിരമിക്കുന്ന ജി.എസ്.ടി.യു. മുന്‍ സംസ്ഥാന സെക്രട്ടറി സി.ഉഷാകുമാരി, മുന്‍ ജില്ലാ ട്രഷറര്‍ തോമസ് മാത്യു  തുടങ്ങി എല്ലാ  ഗുരു ശ്രേഷ്ഠരും മറുപടി പ്രസംഗങ്ങള്‍ നടത്തി.മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജെ.ജയലക്ഷ്മി സ്വാഗതവും ചെങ്ങന്നൂര്‍ ഉപജില്ലാ പ്രസിഡന്റ് സാം തോമസ് നന്ദിയും പ്രാകാശിപ്പിച്ചു.







No comments:

Post a Comment