സെറ്റോയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സിവില്‍ സര്‍വീസ് വിദ്യാഭ്യാസ വിചാര സന്ദേശയാത്ര ഇന്നലെ രാവിലെ കായംകുളത്തു നിന്നും ആരംഭിച്ച് ഇന്ന് വൈകുന്നേരം ചേര്‍ത്തലയില്‍ സമാപിച്ചു. കായംകുളം നഗരസഭാദ്ധ്യക്ഷ ഉദ്ഘാടനം ചെയ്ത യാത്ര നയിച്ചത് സെറ്റോ ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എന്‍.പി.ഇന്ദുചൂഡനും കണ്‍വീനര്‍ എസ്.അനില്‍കുമാറുമാണ്. ജി.എസ്.ടി.യു. ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായ ടി.ഡി.രാജന്‍, സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായ ശ്യാം ലാല്‍, ചന്ദ്രകുമാര്‍, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അനില്‍രാജ് തുടങ്ങിയവര്‍ ജാഥയിലുടനീളം പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ ജി.എസ്.ടി.യു. ന്റെ സമുന്നതരായ നേതാക്കള്‍ പങ്കെടുത്തു.
ചേര്‍ത്തലയില്‍ നടന്ന സമാപന സമ്മേളനം എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി.ആര്‍.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സെറ്റോയുടെ നേതാക്കന്മാര്‍ ജാഥാ ക്യാപ്റ്റന്മാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. ജി.എസ്.ടി.യു. നെ പ്രതിനിധീകരിച്ച് സംസ്ഥാന കൗണ്‍സിലര്‍ ഇ.ആര്‍.ഉദയകുമാര്‍, സബ് ജില്ലാ സെക്രട്ടറി ടി.കെ.മോഹനന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. ജാഥാ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മറുപടി പ്രസംഗങ്ങള്‍ നടത്തി.

No comments:
Post a Comment