Saturday, 22 March 2014

അധ്യാപക-വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ സ്കൂളിലും 1:30 ആക്കണം - എസ്.ശരത്

             
                        അധ്യാപക-വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ സ്കൂളിലും 1:30 ആക്കണമെന്ന് എന്‍.എസ്.യു. ദേശീയ സെക്രട്ടറി എസ്.ശരത് ആവശ്യപ്പെട്ടു. ജി.എസ്.ടി.യു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനം ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജി.എസ്.ടി.യു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടന നല്‍കുന്ന ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സംഘടനാംഗങ്ങളുടെ മക്കള്‍ക്കുള്ള എന്‍ഡോവ്മെന്റുകള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശശിധരന്‍ നിര്‍വഹിച്ചു. സര്‍വീസിലിരിക്കെ മരണമടഞ്ഞ ക്ലാരമ്മ ടീച്ചര്‍ അനുസ്മരണ പ്രഭാഷണം ജി.എസ്.ടി.യു. മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എ.ആര്‍.പ്രസാദ് നിര്‍വഹിച്ചു. ജി.എസ്.ടി.യു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.ബി.സക്കീര്‍ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയവിക്രമന്‍, ജില്ലാ പ്രസിഡന്റ് എസ്.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ബോസ്കോ, സംസ്ഥാന കൗണ്‍സിലര്‍ ഇ.ആര്‍.ഉദയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വി. സുഭാഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോമിനിക് സെബാസ്റ്റ്യന്‍, മുന്‍ സംസ്ഥാന സെക്രട്ടറി പി.മേഘനാദ്, മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍.ദയാനന്ദന്‍, തുറവൂര്‍ ഉപജില്ലാ പ്രസിഡന്റ് മുരളീധരന്‍, സെക്രട്ടറി കെ.എസ്.വിവേക്, ചേര്‍ത്തല ഉപജില്ലാ പ്രസിഡന്റ് വി.അനിക്കുട്ടന്‍, സെക്രട്ടറി ടി.കെ.മോഹനന്‍, ജോസഫ് ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.  വിരമിക്കുന്ന അധ്യാപകരായ എന്‍.വി.അനിത, എന്‍.എം.മനോഹരന്‍, വി.എന്‍.മുരളീധരന്‍ നായര്‍, മേരിക്കുട്ടി, ഉഷാദേവി, ഷൈന്‍ മാര്‍ഗ്രറ്റ് എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.

















No comments:

Post a Comment